ഇഷാന്തിനൊപ്പം പന്തെറിയുവൻ ആവേശത്തോടെ കാത്തിരിക്കുന്നു : ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി മനസ്സ്‌ തുറന്ന് സിറാജ്

ഓസീസ് ബാറ്റിംഗ് നിരക്ക് എതിരെ  അവിശ്വസനീയമായ രീതിയിൽ പന്തെറിഞ്ഞ താരമാണ്  മുഹമ്മദ് സിറാജ്.ഓസ്‌ട്രേലിയക്ക് എതിരെ ടെസ്റ്റ് പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച സിറാജ് ഓസീസ് ബാറ്സ്മാന്മാരെ പലപ്പോഴും വട്ടംകറക്കുന്ന കാഴ്ചയാണ് നാം പരമ്പരയിൽ കണ്ടത് . പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും സിറാജ് തന്നെ .

അതേസമയം ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള  ഇന്ത്യൻ ടീമിനൊപ്പമാണ്  സിറാജ് .താരങ്ങൾ എല്ലാം ഇപ്പോൾ ഹോട്ടലിൽ ക്വാറന്റൈനിലാണ് .ഇന്ത്യൻ മണ്ണിൽ സീനിയർ പേസ്  ബൗളർ ഇഷാന്തിനൊപ്പം കളിക്കാൻ പോകുന്ന ആവേശത്തിലാണ് താരം ഇപ്പോൾ.

ഇന്ത്യൻ നിരയിൽ ഇഷാന്തിന്റെ ബൗളിംഗ്  ആക്രമണം എന്നും പ്രചോദനമാണ്. അതുപോലെ പന്തെറിയാനുള്ള ക്ഷമത നേടണമെന്നാണ് മുഹമ്മദ് സിറാജ് പറയുന്നത്.” ഞാനെന്റെ രാജ്യത്തിനായി കളിക്കുവാൻ ഏറെ ആഗ്രഹിക്കുന്നു . ഇംഗ്ലണ്ടിനെതിരേയും പരമ്പര നേടുവാൻ  ടീം ഇന്ത്യക്ക് കഴിയും  .എന്റെ റോൾ ഭംഗിയായി നിർവഹിച്ച്‌  ഇന്ത്യൻ ടീമിന് കരുത്തുപകരണം. ഓസീസ് പരമ്പര എനിക്ക് വലിയ ഒരു അവസരം നൽകി. ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനം പുറത്തെടുക്കും.’  മുഹമ്മദ് സിറാജ്  ആത്മവിശ്വാസം പ്രകടിപ്പിച്ചു .

നേരത്തെ ഓസീസ് പര്യടനത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടും  ടീം ഇന്ത്യക്കായി മിന്നും ബൗളിംഗ് കാഴ്ചവെച്ച സിറാജിന്റെ കരുത്തിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്  രവിശാസ്ത്രിയുടെ ട്വിറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് സീനിയർ താരങ്ങൾക്കൊപ്പം പന്തെറിയാനുള്ള അവസരം കാത്തിരിക്കുന്നുവെന്ന് സിറാജ് പറഞ്ഞത്. 26കാരനായ സിറാജ് തന്റെ അരങ്ങേറ്റ മത്സരമുൾപ്പടെ ഓസീസിനെതിരെ 3 ടെസ്റ്റുകളിലുമായി 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ അവസാന ടെസ്റ്റിൽ നേടിയ  അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്. താരത്തിന്റെ കന്നി  5 വിക്കറ്റ് പ്രകടനമാണിത് .