പുതിയ റോൾ ഏറ്റെടുത്ത് ജയ് ഷാ :ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു .

ക്രിക്കറ്റ് ഭരണ രംഗത്ത് തന്റെ ആധിപത്യം വർധിപ്പിച്ച്‌  ജയ് ഷാ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഇന്നലെ  തിരഞ്ഞെടുത്തു . ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍    നജ്മുള്‍ ഹസന്‍ പാപ്പോണിന്
പകരമാണ് ജയ് ഷാ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റാവുന്നത്.

അതേസമയം എസിസി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ. ഇപ്പോൾ ബിസിസിഐ  സെക്രട്ടറി  ആണ്
ജയ് ഷാ. ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ 24 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതും എസിസിയാണ്. കൊവിഡ് 19 മഹാമാരിമൂലം 2020ല്‍ നടക്കേണ്ട
ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റ് നേരത്തെ  മാറ്റിവെച്ചിരുന്നു.

ഇത്തവണ പാക്കിസ്ഥാനാണ്
ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതെങ്കിലും ഇന്ത്യയുടെ കഠിനമായ  ബഹിഷ്കരണ ഭീഷണി മൂലം ടൂര്‍ണമെന്‍റ് ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റുവാൻ  എസിസി തീരുമാനിച്ചിരുന്നു .പാകിസ്ഥാൻ ഇതിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു .

Read More  വളരെ മോശം പ്രകടനം :ആരാധകരോട് മാപ്പ് -കൊൽക്കത്ത ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി ഷാരൂഖ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here