എന്തുകൊണ്ട് ദയനീയ പരാജയം ഏറ്റുവാങ്ങി. കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ വമ്പന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തി 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 146
റണ്‍സില്‍ എല്ലാവരും പുറത്തായി. 100 റണ്‍സിന്‍റെ ദയനീയ പരാജയം ഇന്ത്യ ഏറ്റുവാങ്ങി. ഏകദിന ക്രിക്കറ്റില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനവുമായി തിളങ്ങിയ ടോപ്ലെയുടെ ബോളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പമെത്തി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം എളുപ്പമായിരുന്നു എന്നും എന്നാല്‍ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ലാ എന്ന് രോഹിത് ശര്‍മ്മ മത്സര ശേഷം പറഞ്ഞു. “ഞങ്ങൾ നന്നായി പന്തെറിഞ്ഞു. മോയിൻ, വില്ലി എന്നിവരുമായി മധ്യനിരയിൽ അവർ കൂട്ടുകെട്ടുണ്ടാക്കി. ലക്ഷ്യം പിന്തുടരാൻ കഴിഞ്ഞില്ല എന്നല്ല, ഞങ്ങൾ അവിടെ എത്തിയില്ല.”

342647

മൊയിന്‍ അലിയും വില്ലിയും ചേര്‍ന്ന് 62 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മത്സരത്തില്‍ വില്ലി 1 റണ്ണില്‍ ബാറ്റ് ചെയ്യുമ്പോള്‍ അനായാസ ക്യാച്ച് പ്രസീദ്ദ് കൃഷ്ണ നഷ്ടമാക്കിയിരുന്നു. “കളികൾ ജയിക്കണമെങ്കിൽ ആ ക്യാച്ചുകൾ എടുക്കണം… മൊത്തത്തിൽ ഞങ്ങൾ നന്നായി ബൗൾ ചെയ്തു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല. പിച്ച് മെച്ചപ്പെടുമെന്ന് ഞാൻ കരുതി, പക്ഷേ ഉടനീളം ബൗളർമാരെ പിച്ച് പിന്തുണച്ച്.”

rohit sharma duck

മത്സരത്തില്‍ വാലറ്റക്കാരുടെ പ്രകടനത്തെ പറ്റി രോഹിത് ശര്‍മ്മ പറഞ്ഞു. ബാറ്റിംഗറിയാത്ത നീണ്ട വാലറ്റനിര പ്രശ്നമാണ് എന്ന് രോഹിത് ശര്‍മ്മ സമ്മതിച്ചു. ” ഞങ്ങൾക്ക് വേണ്ടത്ര ബൗളിംഗ് ഓപ്ഷനുകൾ ഉണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരു നീണ്ട വാലറ്റമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ടോപ്പ് ഓർഡറില്‍ ഒരാൾ കഴിയുന്നിടത്തോളം ബാറ്റ് ചെയ്യണം. ” രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.

പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും

Previous articleബാറ്റ് ചെയ്യാന്‍ മറന്നു. വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. പരമ്പരയില്‍ ഒപ്പത്തിനൊപ്പം
Next articleഈ കാലവും കടന്നുപോകും ! വീരാട് കോഹ്ലിയെ പിന്തുണച്ച് ബാബര്‍ അസം