ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. മഴ കാരണം 8 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ നേടിയെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി.
അവസാന ഓവറില്‍ വിജയിക്കാന്‍ 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഡാനിയല്‍ സാംസിന്‍റെ ആദ്യ രണ്ട് പന്തുകളില്‍ സിക്സും ഫോറുമടിച്ചാണ് ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്തത്.
ദിനേശ് കാര്‍ത്തികിനു മുന്നേ റിഷഭ് പന്തിനെ കൊണ്ടുവരാന്‍ പ്ലാന്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഒരുകാരണത്താല്‍ അത് വേണ്ടാ എന്ന് വച്ചെന്നും മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.
”DK ക്ക് നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷം. അവന് ക്രീസില്‍ സമയം ലഭിച്ചട്ട് കുറച്ച് സമയമായി. ഋഷഭ് പന്തിനെ ടീമിലെത്തിക്കണം എന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ സാംസ് ഓഫ് കട്ടർ ബൗൾ ചെയ്യുമെന്ന് ഞാൻ കരുതി, അതിനാൽ ഡികെ വരട്ടെ എന്ന് ഞാൻ കരുതി, എന്തായാലും അവൻ ഞങ്ങൾക്ക് വേണ്ടി ആ റോള്‍ തന്നെയാണ് ചെയ്യുന്നത് ” മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രേഖപ്പെടുത്തി.