ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ സംഘം കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ എല്ലാം അവരുടെ മണ്ണിൽ വീഴ്ത്തി ടെസ്റ്റ് പരമ്പര ജയിച്ച ആത്മവിശ്വാസവുമായി പരമ്പര കളിക്കുവാൻ എത്തുന്ന ഇന്ത്യൻ ടീമിന് ഈ പരമ്പര സ്വന്തമാക്കേണ്ടത് മറ്റൊരു അഭിമാനം പോരാട്ടമാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും നായകൻ കോഹ്ലിയുമായി ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ മറ്റൊരു പരമ്പര ആരംഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കൂടാതെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നിയമിതനായ ശേഷം കളിക്കുന്ന ആദ്യത്തെ വിദേശ പരമ്പര കൂടിയാണ് ഇത്
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കുമെന്ന് പ്രവചിക്കുകയാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.പരമ്പര നടക്കട്ടെ എന്ന് പറഞ്ഞ സൗരവ് ഗാംഗുലി ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര ജയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് എന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.ഇന്ത്യൻ ടീം കർശന ബയോ ബബിളിലാണ് ടെസ്റ്റ് പരമ്പര അടക്കം കളിക്കുന്നത്. കൂടാതെ ടെസ്റ്റ് പരമ്പരക്കായി എത്തുന്ന ഇന്ത്യൻ ടീം കോവിഡ് ഭീക്ഷണിക്കിടയിലും എല്ലാവിധ പരിശീലനവും പൂർത്തിയാക്കാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ് ഈ ടെസ്റ്റ് പരമ്പര
“പരമ്പര ഇന്ത്യൻ ടീം ജയിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ആകാംക്ഷകളോടെ ഈ പരമ്പരക്കായി കാത്തിരിക്കുകയാണ്” ദാദ ഒരു ആഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം കോഹ്ലിയും ബിസിസിഐയുമായി പരമ്പരക്കിടയിൽ ആശയവിനിമയം നടക്കുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ടീം താരത്തിന്റെയും പ്രകടനത്തെ മറ്റുള്ള കാര്യങ്ങൾ ബാധിക്കരുത് എന്നാണ് ബോർഡിന്‍റെ ചിന്ത. അതേസമയം പരിക്കിൽ നിന്നും മുക്തി നേടി രോഹിത് ശർമ്മ ഏകദിന പരമ്പര കളിക്കുമോയെന്നുള്ള കാര്യവും സെലക്ഷൻ കമ്മിറ്റി ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് :Virat Kohli (Captain), Priyank Panchal, KL Rahul, Mayank Agarwal, Cheteshwar Pujara,Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Mohammed Siraj Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav