വിൻഡീസിനൊപ്പം അവർ ഫൈനൽ കളിക്കും :പ്രവചനവുമായി ക്രിസ് ഗെയ്ൽ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 ലോകകപ്പ് വിജയിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇത്തവണ വാശിയേറിയ ടി :20 ലോകകപ്പിലെ മത്സരങ്ങൾ എല്ലാം പുരോഗമിക്കുമ്പോൾ ടീമുകൾ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഈ ടി :20 ലോകകപ്പിൽ ഏറ്റവും അധികം സാധ്യത പല ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും കല്പിച്ച ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. എന്നാൽ പാക് ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി എല്ലാ അർഥത്തിലും ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന ന്യൂസിലാൻഡ് എതിരായ ടീം ഇന്ത്യയുടെ മത്സരം നിർണായകമായി മാറുന്നതും ഈ സാഹചര്യത്തിലാണ്.

അതേസമയം ഇത്തവണത്തെ ടി :20 ലോകകപ്പ് ഫൈനലിലേക്ക് ഇടം നേടുന്ന രണ്ട് ടീമുകളെ പ്രഖ്യാപിക്കുകയാണ് വെസ്റ്റ് ഇൻഡീസ് സീനിയർ താരം ക്രിസ് ഗെയിൽ. ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസ് ടീമിനും ഒപ്പം ഏത് ടീമാകും കളിക്കുകയെന്നുള്ള ചോദ്യത്തിനാണ് ഗെയിൽ പ്രവചനം വിശദമാക്കിയത്. വില്യംസൺ നയിക്കുന്ന ന്യൂസിലാൻഡ് ടീം ഇത്തവണത്തെ ടി :20 ലോകകപ്പ് ഫൈനലിൽ ഇടം നേടാനാണ് എല്ലാ സാധ്യതകളുമെന്നും ഗെയ്ൽ തുറന്ന് പറഞ്ഞു.

20211029 183435

“വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം വളരെ ഏറെ ഒത്തിണക്കത്തോടെ കളിക്കുന്ന ന്യൂസിലാൻഡ് ഫൈനൽ കളിക്കാനാണ് സാധ്യത. മറ്റുള്ള ടീമുകൾ പലതും വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും എന്റെ അഭിപ്രായവും എല്ലാ സാധ്യതകളും ന്യൂസിലാൻഡ് ടീമിനൊപ്പമാണ്”ഗെയ്ൽ വിശദമാക്കി. ആദ്യ കളിയിൽ പാകിസ്ഥാൻ ടീമിനോട് തോറ്റ ന്യൂസിലാൻഡ് ടീമിനും വളരെ അധികം പ്രധാനമാണ് ഇന്നത്തെ ടീം ഇന്ത്യക്ക് എതിരായ മത്സരം. കൂടാതെ ഗ്രൂപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ച പാകിസ്ഥാൻ ഏറെക്കുറെ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കുമ്പോൾ മറ്റൊരു ടീമായി മുന്നേറുവാൻ ജയം ഇരു ടീമുകൾക്കും അഭിഭാജ്യമാണ്.