രോഹിതോ ഹർദിക്കൊ? ലോകകപ്പിൽ ഇന്ത്യയെ ആര് നയിക്കണം? ഉത്തരവുമായി യുവരാജ് സിംഗ്.

YuvrajSingh

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് നിലവിൽ ഇന്ത്യ കളിക്കുന്നത്. പരമ്പരയിലൂടെ മികച്ച യുവ താരങ്ങളെ കണ്ടെത്തി ട്വന്റി20 ലോകകപ്പിന് സജ്ജമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ ട്വന്റി20 മത്സരത്തിന് ശേഷം ശിവം ദുബെ അടക്കമുള്ള താരങ്ങൾ മികവ് പുലർത്തുകയുണ്ടായി. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ വളരെയധികം അലട്ടുന്ന ഒരു ചോദ്യം ആര് നായകനാവും എന്നുള്ളതാണ് നിലവിൽ സീനിയർ താരമായ രോഹിത് ശർമയും ഹർദിക് പാണ്ഡ്യയുമാണ് നായക സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതേ സംബന്ധിച്ചുള്ള കൃത്യമായ ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

രോഹിത് ശർമ, ഹർദിക് പാണ്ഡ്യ എന്നിവരിൽ ആര് ഇന്ത്യയെ നയിക്കണം എന്നാണ് യുവരാജ് പറയുന്നത്. ഇക്കാര്യത്തിൽ രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കുന്നതാണ് ഉത്തമം എന്ന് യുവരാജ് ചൂണ്ടിക്കാട്ടുന്നു. രോഹിത് ശർമയുടെ സമീപകാലത്തെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടിയാണ് യുവരാജ് സംസാരിച്ചത്. “രോഹിത് മികച്ച നായകൻ തന്നെയാണ്. ഐപിഎല്ലിൽ 5 കിരീടം സ്വന്തമാക്കാൻ രോഹിതിന് സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ എത്തിക്കാനും രോഹിത് ശർമയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യൻ ടീമിന്റെയും ഐപിഎല്ലിലെയും മികച്ച നായകന്മാരിൽ ഒരാൾ തന്നെയാണ് രോഹിത് എന്ന് പറയാം.”- യുവരാജ് പറയുന്നു.

Read Also -  ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ എന്ന നിലയിൽ വളരെ മികച്ച പ്രകടനങ്ങളാണ് രോഹിത് പുറത്തെടുത്തിട്ടുള്ളത്. ശേഷം ഇന്ത്യയെ നായകൻ എന്ന നിലയിൽ നന്നായി നയിക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിൽ പരാജയങ്ങൾ അറിയാതെയായിരുന്നു ഇന്ത്യയെ രോഹിത് ഫൈനലിൽ എത്തിച്ചത്.

എന്നാൽ ഫൈനൽ മത്സരത്തിൽ നിർഭാഗ്യവശാൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. എന്നിരുന്നാലും ടൂർണ്ണമെന്റിലെ രോഹിത്തിന്റെ പ്രകടനങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി യുവരാജ് രംഗത്ത് വന്നിരിക്കുന്നത്.

മറുവശത്ത് ഹർദിക് പാണ്ഡ്യയെ സംബന്ധിച്ചും ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഗുജറാത്ത് ടീമിനെ ഐപിഎല്ലിൽ നയിച്ച പാരമ്പര്യം പാണ്ഡ്യയ്ക്കുണ്ട്. നായകനായ രണ്ട് സീസണിലും മികവ് പുലർത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഹർദിക്ക് പരിക്കിന്റെ പിടിയിലാണ്.

കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് ഫിറ്റ്നസ് പ്രശ്നങ്ങൾ പാണ്ഡ്യ നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്ത് ഹർദിക് പാണ്ഡ്യ തിരിച്ചുവന്നാൽ മാത്രമേ ഇന്ത്യൻ ടീമിന് ഹർദിക്കിന്റെ കാര്യത്തിൽ പൂർണമായ ഒരു തീരുമാനം കൈക്കൊള്ളാൻ സാധിക്കു.

Scroll to Top