ലോകകപ്പിൽ ഫേവറൈറ്റ് ഇന്ത്യയോ : ആരാണ് ഇതൊക്കെ പറയുന്നത്.

images 2021 10 20T132844.991

ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ടി :20 ലോകകപ്പ് ആവേശത്തിലാണ്. എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ ആരാകും ഇത്തവണത്തെ ലോകകപ്പ് നേടുക എന്നുള്ള പ്രധാന ചർച്ചയിലാണ്. എന്നാൽ മികച്ച അനേകം ടീമുകൾ പരസ്പരം പോരാടിക്കുന്ന ടി :20 ലോകകപ്പിൽ ആര് കിരീടം നേടുമെന്ന് പ്രവചിക്കുക അസാധ്യമാണ്. കൂടാതെ ഐപിഎല്ലിന് ശേഷം കളിക്കുന്നത് പല ടീമുകളിലെ താരങ്ങൾക്കും വളരെ ഏറെ സഹായകമാണ്. ഇത്തവണ ടി :20 ലോകകപ്പ് നേടുമെന്ന് എല്ലാവരും തന്നെ ഉറച്ച് വിശ്വസിക്കുന്ന ഒരു ടീമാണ് ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം സ്‌ക്വാഡിന് ടി :20 ലോകകപ്പിൽ നേട്ടം കരസ്ഥമാക്കുവാൻ കഴിയുമെന്നാണ് മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും അടക്കം അഭിപ്രായപെടുന്നത്. കൂടാതെ മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്മാരും ബൗളർമാരും ഇന്ത്യൻ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് അനായസം എത്തിക്കും എന്നും മിക്ക ആരാധകരും പ്രവചിക്കുന്നു.

എന്നാൽ ഇന്ത്യൻ ടീമിനെ ഇത്തവണത്തെ ടി :20 ലോകകപ്പിൽ ആരാണ് ഫേവറൈറ്റ് എന്ന് വിശേഷിപ്പിക്കുന്നത് എന്നും കൂടി ചോദിക്കുകയാണ് മുൻ ഇംഗ്ലണ്ട് ടീം നായകൻ മൈക്കൽ വോൺ.കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിൽ എല്ലാം മോശം പ്രകടനമാണ് ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും ഓർക്കാനുള്ളത് എന്നും പറഞ്ഞ മൈക്കൽ വോൺ ടീം ഇന്ത്യയാണ് ഫേവറൈറ്റ് എന്നത് ആരാണ് പറയുന്നതെന്ന് തനിക്ക് അറിയില്ല എന്നും വിമർശിച്ചു.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.

“നമ്മൾ ഇപ്പോൾ അവസാന ഐസിസി ടൂർണമെന്റുകൾ പരിശോധിച്ചാൽ ടീം ഇന്ത്യയുടെ പ്രകടനം അത്ര നല്ലതല്ല. എന്റെ അഭിപ്രായത്തിൽ ഇത്തവണത്തെ ലോകകപ്പ് നേടാൻ ഏറ്റവും അധികം സാധ്യതകളുള്ളത് ഇംഗ്ലണ്ട് ടീമാണ്.പിന്നെ എന്താണ് ഇന്ത്യയെ ഫേവറൈറ്റ് ടീം എന്ന് എല്ലാവരും പറയുന്നതെന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇത്തവണ ഇംഗ്ലണ്ട് ടീമിന് വെല്ലുവിളി ഉയർത്താൻ കിവീസ്, പാകിസ്ഥാൻ ടീമുകൾക്ക് സാധിക്കും. ഇന്ത്യൻ ടീമിനെ താനൊരിക്കലും തന്നെ ഫേവറൈറ്റ് ടീമെന്ന് പറയില്ല “മൈക്കൽ വോൺ അഭിപ്രായം വിശദമാക്കി.

“ഇത്തവണ ഐപിഎല്ലിൽ നാം കണ്ട ഒരു ട്രെൻഡ് ഉണ്ട്. അവിടെഏറെ കുറഞ്ഞ സ്കോറുകൾ വരെ ഡിഫെൻഡ് ചെയ്യാൻ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. 150-160 റൺസ് വരെ പല മത്സരത്തിലും ജയിക്കാൻ കഴിയുന്ന ടോട്ടലായി മാറും. ഇത്തവണ ഇംഗ്ലണ്ട് ടീമിന് വളരെ ഏറെ സാധ്യതകൾ കൽപ്പിക്കുന്നുണ്ട് എങ്കിലും ഓസ്ട്രേലിയയുടെ ടീം ലോകകപ്പിൽ തിളങ്ങില്ല എന്നാണ് എന്റെ അഭിപ്രായം ” മൈക്കൽ വോൺ നിരീക്ഷിച്ചു

Scroll to Top