ആരാണ് വിവ്റാന്ത് ശര്‍മ്മ ? ജമ്മു കാശ്മീര്‍ താരത്തിനായി മുടക്കിയത് 2.6 കോടി രൂപ

ലേലത്തിലെ പല വമ്പന്‍മാരെയും ടീമുകള്‍ക്ക് താത്പര്യമില്ലാതെ പോയപ്പോള്‍ ചെറിയ തുക അടിസ്ഥാന വിലയായി എത്തി 2.6 കോടി രൂപക്ക് ഹൈദരബാദില്‍ എത്തിയ താരമാണ് വിവ്റാന്ത് ശര്‍മ്മ. ജമ്മു കാശ്മീരില്‍ നിന്നുള്ള ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്കായി കൊല്‍ക്കത്തയും ഹൈദരബാദുമാണ് രംഗത്ത് എത്തിയത്‌.

ഇതേ വരെ 2 ഫസ്റ്റ് ക്ലാസ്, 14 ലിസ്റ്റ് എ യും 9 ടി20 മത്സരങ്ങളുമാണ് 24 കാരനായ താരം കളിച്ചത്. ഒരൊറ്റ ഇന്നിംഗ്സിലൂടെയാണ് വിവ്റാന്ത് ശ്രദ്ധിക്കപ്പെടുന്നത്. വിജയ ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് താരം നേടിയത്.

251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാശ്മീരിനായി 124 പന്തില്‍ 6 സിക്സും 18 ഫോറുമടക്കം 154 റണ്‍സാണ് വിവ്റാന്ത് ശര്‍മ്മ സ്കോര്‍ ചെയ്തത്. ഇതുവരെ 9 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്നായി 191 റണ്‍സും 6 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റും ഇക്കണോമിയും ഒപ്പം ഫീല്‍ഡിംഗിലെ മികവുമാണ് താരത്തെ ഇപ്പോള്‍ ഹൈദരാബാദില്‍ എത്തിച്ചത്.

Previous articleകൊച്ചിയില്‍ താരലേലം പൂര്‍ത്തിയായി. 80 താരങ്ങള്‍ക്കായി മുടക്കിയത് 167 കോടി രൂപ
Next article❛ഞങ്ങള്‍ക്ക് തെറ്റ്പറ്റിപോയി❜. റെക്കോഡ് ലേലത്തിനു പിന്നാലെ പഞ്ചാബ് ഉടമ