ജഡേജയുമായി സാമ്യം. ആരാണ് സൗരഭ് കുമാര്‍ ?

sourabh kumar

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റില്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ ഉണ്ടാവില്ല. ആദ്യ ടെസ്റ്റിനിടെ ഹാംസ്ട്രിങ്ങ് പരിക്കേറ്റ ജഡേജ അടുത്ത മത്സരത്തില്‍ ഉണ്ടാവില്ല എന്ന് ബിസിസിഐ അറിയിച്ചട്ടുണ്ട്. ജഡേജക്ക് പകരം ഉത്തര്‍ പ്രദേശ് താരം സൗരഭ് കുമാറാണ് ഇന്ത്യന്‍ സ്ക്വാഡില്‍ എത്തിയിരിക്കുന്നത്.

349892

രവീന്ദ്ര ജഡേജയെപ്പോലെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറാണ് 30 കാരനായ സൗരഭ് കുമാര്‍. ഇടം കയ്യന്‍ ബാറ്ററും ഇടം കയ്യന്‍ ഓര്‍ത്തഡോക്സ് സ്പിന്നറുമാണ് സൗരഭ് കുമാര്‍. 68 ഫസറ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 290 വിക്കറ്റാണ് സൗരഭ് കുമാര്‍ വീഴ്ത്തിയട്ടുള്ളത്. 27 ആണ് ബാറ്റിംഗ് ശരാശരി.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ലയണ്‍സിനെതിരെയുള്ള ഇന്ത്യന്‍ എ ടീമിന്‍റെ പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് സൗരഭ് കുമാര്‍ നടത്തിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നടത്തിയ മികച്ച പ്രകടനം സൗരഭ് കുമാറിനെ ഇന്ത്യന്‍ സ്ക്വാഡില്‍ എത്തിച്ചു. 6 വിക്കറ്റും 77 റണ്‍സുമാണ് സൗരഭ് കുമാര്‍ നേടിയത്.

Batting & Fielding

FC List A T20s
Mat 68 35 33
Inns 86 20 15
NO 10 1 3
Runs 2061 314 148
HS 133 63 33
Ave 27.11 16.52 12.33
BF 2801 378 115
SR 73.58 83.06 128.69
100s 2 0 0
50s 12 1 0
4s 300 31 12
6s 19 6 8
Ct 21 6 13
St 0 0 0
See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

Bowling

FC List A T20s
Mat 68 35 33
Inns 117 34 33
Balls 15376 1858 628
Runs 7079 1312 736
Wkts 290 49 24
BBI 8/64 6/25 5/28
BBM 14/65 6/25 5/28
Ave 24.41 26.77 30.66
Econ 2.76 4.23 7.03
SR 53.0 37.9 26.1
4w 15 0 1
5w 22 1 1
10w 8 0 0

ഇതാദ്യമായല്ലാ സൗരഭ് കുമാര്‍ ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം നേടുന്നത്. 2022 ല്‍ ശ്രീലങ്കകെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ബംഗ്ലാദേശിനെതിരെയുള്ള എവേ സീരിസിലും ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പ്ലേയിങ്ങ് ഇലവനില്‍ ഇടം പിടിക്കാന്‍ ആയില്ലാ.

Scroll to Top