അവസാന പന്തിലെ അത്ഭുത സിക്സ്. ആരാണ് സജന സജീവൻ?? മലയാളി താരത്തിന്റെ ക്രിക്കറ്റ്‌ യാത്ര.

sajana finishing wipl

വനിതാ പ്രീമിയർ ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് മലയാളി താരം സജന സജീവൻ. മത്സരത്തിന്റെ അവസാന പന്തിൽ 5 റൺസായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്.

ഈ സമയത്ത് ക്രീസിലെത്തിയ സജന താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ഒരു കിടിലൻ സിക്സർ നേടുകയും മുംബൈയെ 4 വിക്കറ്റിന്റെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. മത്സരത്തിലെ ഈ വെടിക്കെട്ട് പ്രകടനത്തോടുകൂടി സജന ചർച്ചകളിൽ നിറയുകയാണ്. ആദ്യ മത്സരത്തിൽ അലിസ് ക്യാപ്സിക്കെതിരെ നേടിയ ഈ തകർപ്പൻ സിക്സർ സജനയുടെ കരിയറിൽ വലിയൊരു വഴിത്തിരിവാവും എന്നത് ഉറപ്പാണ്. ആരാണ് സജന സജീവൻ എന്ന് പരിശോധിക്കാം.

1995 ജനുവരി നാലിന് വയനാട് മാനന്തവാടിയിലാണ് സജന സജീവൻ ജനിച്ചത്. സാമ്പത്തികപരമായി ഒരു ഇടത്തരം കുടുംബത്തിലാണ് സജന ജനിച്ചത്. ശേഷം തന്റെ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് വെല്ലുവിളികളും ഈ താരത്തിന് നേരിടേണ്ടിവന്നു. സജനയുടെ പിതാവ് ഒരു റിക്ഷ ഡ്രൈവർ ആയിരുന്നു.

sg45D8m7V8

ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് സജന അറിയപ്പെടുന്നത്. ഒരു വലംകൈ ബോളറും വലംകൈ ബാറ്ററുമായി സജന കളിക്കുന്നു. നിലവിൽ ഇതുവരെ കേരള, സൗത്ത് സോൺ, ഇന്ത്യ എ എന്നീ ടീമുകളെ പ്രതിനിധീകരിച്ചാണ് സജന കളിച്ചിട്ടുള്ളത്. ഇപ്പോൾ മുംബൈ ഇന്ത്യൻസിനായി സജന അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.

നിലവിൽ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട ക്രിക്കറ്ററാണ് സജന. മുൻപ് ഡൽഹി താരം മിന്നുമണിയും വനിതാ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

തുടക്കകാലത്തു കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ 150 രൂപ ദിവസ അലവന്‍സായിരുന്നു സജനയുടെ മുഖ്യ വരുമാനം. ഇപ്പോള്‍ 15 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ സജനയെ മുംബൈ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു ലീഗ് ലേലത്തിലെ സജനയുടെ അടിസ്ഥാന തുക.

sajana sajeevan finish

കേരളത്തിനായി അണ്ടർ 23 ലീഗിൽ നായികയായി സജന മുൻപ് കളിച്ചിട്ടുണ്ട്. 2019ൽ കേരളത്തെ ട്വന്റി20 സൂപ്പർ ലീഗിന്റെ ചാമ്പ്യന്മാരാക്കി മാറ്റാനും സജനക്ക് സാധിച്ചിരുന്നു. 2023ലെ സീനിയർ വനിതാ ട്വന്റി20 ട്രോഫിയിൽ മികവ് പുലർത്താനും സജനയ്ക്ക് സാധിച്ചു. 7 ഇന്നിംഗ്സുകളിൽ നിന്ന് 134 റൺസ് സ്വന്തമാക്കിയ സജന, 6 വിക്കറ്റുകളും ടൂർണമെന്റിൽ നേടി.

ശേഷം ഇപ്പോൾ വനിത പ്രീമിയർ ലീഗിലും വലിയൊരു അവസരം തന്നെയാണ് സജനയ്ക്ക് മുൻപിലേക്ക് വന്നിരിക്കുന്നത്. അതിൽ മികച്ച തുടക്കവും സജനയ്ക്ക് ലഭിക്കുകയുണ്ടായി. വരും ദിവസങ്ങളിൽ എന്തായാലും സജന ചർച്ചാവിഷയമാകും എന്നത് ഉറപ്പാണ്.

മിന്നുമണിക്ക് ശേഷം കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സജന ഇപ്പോൾ. വരും മത്സരങ്ങളിലും സജന ഇത്തരത്തിൽ മികവ് പുലർത്തുമെന്നും ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തും എന്നുമുള്ള പ്രതീക്ഷയിലാണ് കേരള ആരാധകർ.

Scroll to Top