ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന നായക റോളിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്.ഏകദിന ക്യാപ്റ്റനായി വിരാട് കോഹ്ലിക്ക് തുടരുവാൻ വളരെ അധികം ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ നായകൻ എന്ന നയത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ സജീവ ചർച്ചയായ വിരാട് കോഹ്ലി :ബിസിസിഐ തർക്കത്തിൽ ആരാണ് നുണ പറയുന്നത് എന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ആരാണ് ഈ പ്രശ്നത്തിൽ സത്യം പറയുന്നതെന്ന് കൂടി ചോദിക്കുന്ന ആകാശ് ചോപ്ര വിമർശനം ശക്തമാക്കുന്നു.
“ആരാണ് ഇവിടെ ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം സൃഷ്ടിക്കുന്നത്.ആരൊക്കെയാണ് ഇവിടെ ഇപ്പോൾ ശരി പറയുന്നത്.ഇവിടെ ആരാണ് നുണ പറയുന്നത്.എന്താണ് ഇങ്ങനെ എല്ലാം സംഭവിക്കാൻ കാരണം. ആരാണ് ഇവിടെ ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.അവനും മറ്റൊരുത്തനും തമ്മിലുള്ള പ്രശ്നമാണോ ഇത്. ഇവിടെ തോൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് അല്ലേ ” ആകാശ് ചോപ്ര തന്റെ വിമർശനം കടുപ്പിച്ചു
“യഥാർത്ഥത്തിൽ പ്രചരിച്ചത് എന്താണ് വിരാട് കോഹ്ലി പറയുന്നത് എന്താണ്.താൻ മാറിനിൽക്കുമെന്ന് കോഹ്ലി ആരോടും പറഞ്ഞില്ലെന്നാണ് പറയുന്നത്.എന്നാൽ വാർത്തകളിൽ വന്നത് രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ കളിക്കാൻ കോഹ്ലി ആഗ്രഹിക്കുന്നില്ല എന്നുള്ള വാർത്തകൾ തന്നെയാണ്. എന്താണ് ഇത്തരത്തിൽ ആശയകുഴപ്പങ്ങൾ സംഭവിക്കാനുള്ള കാരണം “ആകാശ് ചോപ്ര തന്റെ ചോദ്യം ഉന്നയിച്ചു