ആരാണ് രചിന്‍ രവീന്ദ്ര ? പേരിനു പിന്നിലുള്ള കാരണം ഇതാണ്.

convay and rachin

2023 ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനു തോല്‍വി. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 283 റണ്‍സ് വിജയലക്ഷ്യം 36.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍റ് മറികടന്നു. സെഞ്ചുറിയുമായി ഡെവോണ്‍ കോണ്‍വെ (152) രചിന്‍ രവീന്ദ്ര (123) എന്നിവരാണ് ന്യൂസിലന്‍റിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രചിന്‍ രവീന്ദ്രയെയായിരുന്നു. ബോളിംഗില്‍ ഹാരി ബ്രൂക്കിന്‍റെ വിക്കറ്റെടുത്ത താരം ബാറ്റിംഗില്‍, ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കീവിസ് താരവുമായി മാറി. കെയിന്‍ വില്യംസണിന്‍റെ അഭാവത്തില്‍ മൂന്നാമനായി എത്തിയ രചിന്‍ രവീന്ദ്ര 93 പന്തില്‍ 123 റണ്‍സ് നേടി. 11 ഫോറും 5 സിക്സുമാണ് ഇന്നിംഗ്സില്‍ പിറന്നത്.

രചിന്‍ രവീന്ദ്ര എന്ന പേരിനു പിന്നിലുളള കഥ.

ഇന്ത്യന്‍ വംശജരായ രവി കൃഷ്ണമൂര്‍ത്തിയുടെയും ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനായാണ് രചിന്‍ രവീന്ദ്ര ജനിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരോടുള്ള കടുത്ത ആരാധന കാരണമാണ് മകന് അദ്ദേഹം രചിനെന്നു പേരു നല്‍കിയത്. രാഹുല്‍, സച്ചിന്‍ എന്നീ പേരുകളാണ് യോജിച്ച് രചിനായി മാറിയത്.

Read Also -  "ഈ 10 ടീമുകളും കിരീടം നേടാൻ വന്നവരാണ്, അപ്പോൾ ഞങ്ങൾക്കും പരാജയങ്ങളുണ്ടാവും"- സഞ്ജു പറയുന്നു..
Scroll to Top