വീരാട് കോഹ്ലിയെ ആര്‍ക്കാണ് അവഗണിക്കാനാവുക. രോഹിത് ശര്‍മ്മ ചോദിക്കുന്നു.

വീരാട് കോഹ്ലിയെ പ്രശംസിച്ച് നിയുക്ത ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. നായക സ്ഥാനം ഇല്ലെങ്കിലും വീരാട് കോഹ്ലി ഈ ടീമിനെ നയിക്കുന്നവരില്‍ ഒരാളാണ് എന്ന് പറയുകയാണ് രോഹിത് ശര്‍മ്മ. ഒരു അഭിമുഖത്തിലാണ് രോഹിത് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്.

കോഹ്ലിയെപ്പോലൊരും നിലാവരമുള്ള ബാറ്ററെ ഏത് ടീമും ആഗ്രഹിക്കുമെന്നും, ടി20 ക്രിക്കറ്റില്‍ 50 നു മുകളില്‍ ശരാശരിയുണ്ടാവുക എന്നത് അത്ഭുതമാണെന്നും കോഹ്ലിയുടെ പരിചയസമ്പന്നതയും, ബാറ്റ് കൊണ്ട് പല തവണ രക്ഷക്കെത്തിയതും രോഹിത് ശര്‍മ്മ അഭിമുഖത്തിനിടെ പറഞ്ഞു. വീരാട് കോഹ്ലിയെപ്പോലെ നിലവാരമുള്ള ഒരു താരത്തെ ആര്‍ക്കാണ് അവഗണിക്കാനാവുക എന്നും രോഹിത് ശര്‍മ്മ ചോദിച്ചു.

Virat Kohli Captain

മുംബൈ ഇന്ത്യന്‍സിന്‍റെ കിരീട നേട്ടത്തില്‍ തനിക്കു വലിയ റോളില്ലാ എന്നാണ് രോഹിത് പറയുന്നത്. ടീം അത്രമാത്രം മികച്ചതാണെന്നും അതിനാല്‍ ക്രഡിറ്റ് നല്‍കേണ്ടത് ടീം മാനേജ്മെന്‍റിനാണ് എന്നാണ് ഇന്ത്യന്‍ ഓപ്പണറുടെ അഭിപ്രായം.

ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയില്‍ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചത്. ദക്ഷിണാഫ്രിക്കകെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച വേളയിലാണ് രോഹിത് ശര്‍മ്മയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്.

Previous articleവെങ്കടേഷ് അയ്യർ ഷോ :കേരളത്തിന്‌ വമ്പൻ തോൽവി
Next articleരോഹിത് ശര്‍മ്മയെ നായകനാക്കിയതിനു പിന്നില്‍. ഗാംഗുലി വെളിപ്പെടുത്തുന്നു.