വെങ്കടേഷ് അയ്യർ ഷോ :കേരളത്തിന്‌ വമ്പൻ തോൽവി

FB IMG 1638961723199

മലയാളി ക്രിക്കറ്റ് ആരാധകരെ എല്ലാം വളരെ അധികം നിരാശയിലാക്കി വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാമത്തെ മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിന് 40 റൺസിന്റെ വമ്പൻ തോൽവി. ബൗളർമാരെല്ലാം യഥേഷ്ടം റൺസ്‌ വിട്ടുകൊടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ടീം 9 വിക്കറ്റുകൾ നഷ്ടത്തിൽ 329 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 289 റൺസാണ് കേരളത്തിന്‌ നേടാൻ സാധിച്ചത്. ഇന്നലത്തെ ആദ്യ മത്സരത്തിൽ കേരള ടീം വിജയം നേടി നാല് പോയിന്റ് കരസ്ഥമാക്കിയിരുന്നു.

മധ്യപ്രദേശ് ഉയർത്തിയ 331 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് കളിച്ച കേരള ടീമിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത് എങ്കിലും നായകനായ സഞ്ജു സാംസൺ അടക്കം നിരാശ മാത്രമാണ് സമ്മാനിച്ചത്.ഓപ്പണർ രോഹൻ പതിവ് പോലെ മികച്ച തുടക്കം സമ്മാനിച്ചപ്പോൾ കഴിഞ്ഞ കളിയിലെ വിജയ ശിൽപ്പിയായ വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അർദ്ധ സെഞ്ച്വറി പോരാട്ടം വിഫലമായി. നായകൻ സഞ്ജു സാംസൺ വെറും 18 റൺസ്‌ നേടി പുറത്തായപ്പോൾ രോഹൻ കുന്നുമ്മേൽ (66 റൺസ്‌ നേടി ) സച്ചിൻ ബേബി (67), ജലജ് സക്സേന (34 ) എന്നിവർ മിഡിൽ ഓർഡറിൽ പൊരുതി എങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ കേരള ടീം പിന്നീട് 49.4 ഓവറിൽ വെറും 289 റൺസിൽ തന്നെ എല്ലാവരെ പുറത്തായി.ഓപ്പണറായ മുഹമ്മദ്‌ അസറുദ്ധീൻ 34 റൺസുകൾ നേടി പുറത്തായി. മധ്യപ്രദേശ് ടീമിനായി പുനീത് ദത്തെ നാല് വിക്കറ്റുകൾ വീഴ്ത്തി.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

അതേസമയം കേരള ടീമിന്റെ ഈ ഒരു തോൽവിക്കുള്ള പ്രധാനം കാരണം ഇന്ത്യൻ താരമായ വെങ്കടേഷ് അയ്യറുടെ ആൾറൗണ്ട് മികവ് തന്നെയാണ്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം നേരത്തെ സെഞ്ച്വറി അടിച്ചിരുന്നു. താരം വെറും 84 ബോളിൽ നിന്നാണ് 112 റൺസ്‌ നേടിയത്. വെങ്കടേഷ് അയ്യറിനെ കൂടാതെ ശുഭ്ഭാ ശർമ്മ 82 റൺസ്‌ നേടിയപ്പോൾ കേരള ടീമിനായി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റും കൂടാതെ ബേസിൽ തമ്പി രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Scroll to Top