ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ ബോള്‍ ആരുടെ ? ഉമ്രാന്‍ മാലിക്ക് മൂന്നാമത്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഒരു അരങ്ങേറ്റമാണ് ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിനു ലഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് കിംഗ്സ് അനായാസ വിജയം സ്വന്തമാക്കും എന്ന് കരുതിയെങ്കിലും മായങ്ക് യാദവിന്‍റെ അതിവേഗ സ്പെല്‍ ലക്നൗന് വിജയം നേടികൊടുത്തു.

നിരവധി തവണ 150 കി.മീ സ്പീഡ് കടന്ന മായങ്ക് യാദവാണ് കളിയിലെ താരം. 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തില്‍ സീസണിലെ ഏറ്റവും വേഗതയേറിയ ബോളും തന്‍റെ പേരിലാക്കി. 12ാം ഓവറിലെ ആദ്യ പന്ത് 155.8 കി.മീ വേഗതയിലാണ് പോയത്.

2e54a599 7874 4f2e 88c4 87e3c537abca

ഏറ്റവും കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞത് ആര് ?

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വേഗതയില്‍ പന്തെറിഞ്ഞത് ഓസ്ട്രേലിയന്‍ താരം ഷോണ്‍ ടെയ്റ്റാണ്. 2011 സീസണില്‍ രാജസ്ഥാന് വേണ്ടി കളിച്ച ഷോണ്‍ ടെയ്റ്റ് മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ആരോണ്‍ ഫിഞ്ചിനെതിരെയാണ് 157.7 കി.മീ വേഗതയില്‍ പന്തെറിഞ്ഞത്.

ന്യൂസിലന്‍റ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് രണ്ടാമത്. 2022 ല്‍ ജോസ് ബട്ട്ലെറിഞ്ഞെതിരെ 157.3 വേഗതയില്‍ പന്തെറിഞ്ഞിരുന്നു. അന്ന് ഗുജറാത്തിനു വേണ്ടി കളിച്ച ലോക്കി ഫെര്‍ഗൂസന്‍ രാജസ്ഥാനെതിരെയുള്ള ഫൈനലിലാണ് ഈ പന്തെറിഞ്ഞത്.

2022 ല്‍ ഹൈദരബാദ് താരമായ ഉമ്രാന്‍ മാലിക്ക് ഡല്‍ഹിക്കെതിരെ എറിഞ്ഞ 157 കി.മീ സ്പീഡാണ് ഇന്ത്യന്‍ റെക്കോഡ്. നോര്‍ക്കിയയാണ് 156.2 സ്പീഡുമായി ഉമ്രാന്‍ മാലിക്കിന്‍റെയും മായങ്ക് യാദവിന്‍റെയും ഇടയിലുള്ളത്.