ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ എട്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ രണ്ട് സ്ഥിരം അംഗങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും. ഒഴിവാക്കേണ്ട കളിക്കാരെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സീനിയര്‍ താരങ്ങള്‍ക്കായിരിക്കും വിശ്രമം എന്ന് ക്രിക്ക്ബുസ്സ് റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 22 നും ഓഗസ്റ്റ് 7 നും ഇടയിൽ കരീബിയൻ ദ്വീപുകളിലും യുഎസിലുമായി ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സ്‌ക്വാഡുകളുടെ പ്രഖ്യാപനം നടക്കേണ്ടിയിരുന്നെങ്കിലും ദേശീയ സെലക്ടർമാർ ബാക്കിയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനം നൽകാത്തതിനാൽ വൈകുകയായിരുന്നു. ഇംഗ്ലണ്ടിൽ ടീമിനൊപ്പം യാത്ര ചെയ്യുന്ന സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ അവസാന ദിനത്തിന് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ കളിക്കാരുമായി സംസാരിച്ചായിരിക്കും തീരുമാനം എടുക്കുക.
പരിശീലകൻ രാഹുൽ ദ്രാവിഡിന് തന്റെ ചുരുങ്ങിയ കാലയളവിൽ രോഹിത് ശര്‍മ്മക്കൊപ്പം അധികം തവണ ഇടപെടാനാവത്തതിനാല്‍, രോഹിത് ശര്‍മ്മക്ക് വിശ്രമം നല്‍കിയേക്കില്ലാ. സൗത്താഫ്രിക്കന്‍ പരമ്പരയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റും സ്ഥിര ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് നഷ്ടമായിരുന്നു. പരമ്പരക്കുള്ള
ഇന്ത്യന്‍ സക്വാഡില്‍ വരുന്ന ഒഴിവില്‍ ആരാകും ഇടം നേടുക എന്നത് ചോദ്യമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിനു ശേഷം മടങ്ങുന്ന സഞ്ചു സാംസണ്‍ അവസരത്തിനായി കാത്തിരിക്കുകയാണ്.
അതേ സമയം ക്യാപ്റ്റൻ രോഹിത് ഒഴികെയുള്ള ഇന്ത്യൻ വൈറ്റ് ബോൾ ടീം സതാംപ്ടണിലെത്തി, ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് മത്സര വൈറ്റ് ബോൾ പരമ്പര വ്യാഴാഴ്ച (ജൂലൈ 7) ടി20 യോടെ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളിൽ രണ്ടെണ്ണം യഥാക്രമം ജൂലൈ 12, 14 തീയതികളിൽ ലണ്ടനിൽ നടക്കും. ജൂലൈ 17 ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന മത്സരം, തുടർന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായി ട്രിനിഡാഡിലേക്ക് പറക്കും.