❛എവിടെ എന്‍റെ ഭാഗ്യം ?❜ നിരാശയില്‍ പൊട്ടിതെറിച്ച് വീരാട് കോഹ്ലി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സ് 209 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോയും (29 പന്തില്‍ 66) ലിയാം ലിവിങ്ങ്സ്റ്റണുമാണ് (42 പന്തില്‍ 70 ) ബാംഗ്ലൂരിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.

വിജയ ലക്ഷ്യവുമായി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി വീരാട് കോഹ്ലിയും ഫാഫ് ഡൂപ്ലെസിയുമാണ് ഓപ്പണ്‍ ചെയ്തത്. മോശം ഫോമിലുള്ള വീരാട് കോഹ്ലി ഗംഭീരമായി തുടങ്ങിയെങ്കിലും നീര്‍ഭാഗ്യം പിടികൂടി. അര്‍ഷദീപിനെ ക്ലാസിക്ക് കവര്‍ ഡ്രൈവിലൂടെ ഫോറടിച്ച് തുടങ്ങിയ മുന്‍ ക്യാപ്റ്റന്‍, ഹര്‍പ്രീത് ബ്രാറിനെ മിഡ് വിക്കറ്റിലൂടെ സിക്സിനു പറത്തി.

നാലാം ഓവറില്‍ റബാഡയുടെ പന്തില്‍ രാഹുല്‍ ചഹര്‍ ക്യാച്ച് നേടിയാണ് വീരാട് കോഹ്ലി പുറത്തായത്. ഓവറിലെ രണ്ടാം പന്തില്‍ പാഡില്‍ കൊണ്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്ന രാഹുല്‍ ചഹര്‍ ക്യാച്ച് നേടി. ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ നിരസിച്ചു. ഉടനെ അംപയറുടെ തീരുമാനത്തിനെതിരെ പഞ്ചാബ് റിവ്യൂ ചെയ്തു.

Screenshot 20220513 221411

റിപ്ലേയില്‍, ഗ്ലൗസില്‍ പന്ത് ഉരഞ്ഞു എന്ന് കണ്ടത്തിയതോടെ കോഹ്ലിക്ക് തിരികെ നടക്കേണ്ടി വന്നു. ഔട്ടായി നടക്കുന്നതിനിടെ ‘എവിടെ എന്‍റെ ഭാഗ്യം’ എന്ന് ആകാശത്തേക്ക് നോക്കി കോഹ്ലി ആംഗ്യം കാണിച്ചത് ശ്രദ്ദേയമായി. 14 പന്തില്‍ 2 ഫോറും 1 സിക്സും അടക്കം 20 റണ്‍സാണ് കോഹ്ലി നേടിയത്.

സീസണില്‍ വളരെ മോശം ഫോമിലാണ് വീരാട് കോഹ്ലി. ബാറ്റിംഗ് ശ്രദ്ദിക്കാനായി ക്യാപ്റ്റന്‍സി ഒഴിഞ്ഞ താരം ഇപ്പോള്‍  റണ്‍ കണ്ടെത്താന്‍ വിഷമിക്കുകയാണ്. 13 ഇന്നിംഗ്സില്‍ നിന്നായി 236 റണ്‍സ് മാത്രമാണ് താരം നേടിയട്ടുള്ളത്.

Previous articleഎന്തിനാണ് ബാറ്റ് സമ്മാനമായി നൽകിയത് : ഉത്തരം നൽകി ക്യാപ്റ്റൻ സഞ്ജു
Next articleബൗണ്ടറി ലൈനിൽ പറക്കും ക്യാച്ച് : ഞെട്ടിച്ച് പഞ്ചാബ് താരം ഹര്‍പ്രീത് ബ്രാര്‍.