ഓസ്‌ട്രേലിയൻ പര്യടനത്തിൽ
കളിക്കാൻ അവസരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇടംകൈയൻ ഫാസ്റ്റ് ബൗളർ ടി. നടരാജൻ. പരമ്പരയിലുടനീളം തമിഴ്നാട്ടിൽനിന്നുള്ള സ്പിന്നർ ആർ അശ്വിൻ വലിയ പിന്തുണ നൽകിയെന്നും നായകന്‍ വിരാട് കോലി ടി20 ട്രോഫി തനിക്ക് കൈമാറിയപ്പോള്‍ തന്റെ കണ്ണുനിറഞ്ഞെന്നും നടരാജൻ പറഞ്ഞു.
തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരമായ ബ്രിസ്‌ബേന്‍ ടെസ്റ്റിൽ ബാറ്റ് ചെയ്ത അനുഭവവും നടരാജന്‍ വിശദീകരിച്ചു. ‘ടി20 പരമ്പരയുടെ ട്രോഫി നായകന്‍ വിരാട് കോലി തനിക്ക് കൈമാറിയപ്പോള്‍ കണ്ണുനിറഞ്ഞു. തമിഴ്‌നാട് ടീമിലെ സഹതാരമായ ആർ അശ്വിൻ എപ്പോഴും പിന്തുണയുമായി ഉണ്ടായിരുന്നു. നാട്ടില്‍ ഇത്ര വലിയ സ്വീകരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഗ്രാമത്തിലെ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു’ എന്നും നടരാജന്‍ പറഞ്ഞു.
നേരത്തെ ഗാബ ടെസ്റ്റിലെ ഓസീസ് എതിരായ ഐതിഹാസിക ജയത്തോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെയും ട്രോഫി നടരാജന് കൈമാറിയിരുന്നു. ടന്റി 20യിൽ ആറും ഏകദിനത്തിൽ രണ്ടും ടെസ്റ്റിൽ മൂന്നും വിക്കറ്റുകളാണ് ഓസീസ് പര്യടനത്തിൽ നടരാജൻ സ്വന്തമാക്കിയത് .
അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഭാഗ്യദേവത ഏറ്റവും കൂടുതൽ കനിഞ്ഞത് തമിഴ്‌നാട് പേസർ ടി. നടരാജനെ ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല . കേവലം ഒരു നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പമെത്തിയ നടരാജൻ പരമ്പരയിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും മികവ് തെളിയിക്കുകയും ചെയ്തു. ഒറ്റ പര്യടനത്തിൽ എല്ലാ ഫോർമാറ്റിലും അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും നടരാജൻ സ്വന്തം പേരിൽ കുറിച്ചിരുന്നു .