ഇന്ത്യ- നേപ്പാൾ മത്സരത്തിലും മഴ പെയ്താൽ ആര് പുറത്ത്? ആര് സൂപ്പർ 4ൽ എത്തും?

cd013ec6 41f7 44d9 949b 91429d5b2661

തങ്ങളുടെ പാകിസ്ഥാനെതിരായ മത്സരം വലിയ പ്രതീക്ഷയോടെ തന്നെയായിരുന്നു ഇന്ത്യൻ ടീം നോക്കി കണ്ടിരുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടി ഏഷ്യാകപ്പ് ക്യാമ്പയിന് തുടക്കം കുറിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതോടൊപ്പം ടൂർണമെന്റിന്റെ സൂപ്പർ 4 ഘട്ടത്തിലേക്ക് കടക്കാനും ഈ വിജയം ആവശ്യമായിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ ഇന്ത്യ – പാകിസ്ഥാൻ ടീമുകൾക്ക് ഓരോ പോയിന്റുകൾ വീതമാണ് മത്സരത്തിൽ നിന്ന് ലഭിച്ചത്.മുൻപ് നേപ്പാൾ ടീമിനെതിരെ ഒരു ഉഗ്രൻ വിജയം നേടിയതിനാൽ തന്നെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് ശേഷം നേരിട്ട് സൂപ്പർ 4ലേക്ക് യോഗ്യത നേടി.

എന്നാൽ ഇന്ത്യയുടെ കാര്യം കുറച്ചു പരുങ്ങലിലായി. നേപ്പാളിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനി സൂപ്പർ നാല് റൗണ്ടിലേക്ക് എത്താൻ സാധിക്കൂ. എന്നാൽ ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരത്തിലും മഴ ഭീഷണിയായി എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഏത് ടീമാവും പാക്കിസ്ഥാനൊപ്പം സൂപ്പർ 4 ഘട്ടത്തിൽ എത്തുക എന്നത് എല്ലാവർക്കുമുള്ള സംശയമാണ്. ഇങ്ങനെ മഴ മൂലം ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ തന്നെ സൂപ്പർ നാലിൽ യോഗ്യത നേടും.

Read Also -  ചെന്നൈ വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍

നിലവിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചതോടുകൂടി ഒരു പോയിന്റാണ് ഉള്ളത്. എന്നാൽ നേപ്പാൾ പാക്കിസ്ഥാനെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ പോയിന്റുകൾ ഒന്നുമില്ല. മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിക്കും. അങ്ങനെ വരുമ്പോൾ ഇന്ത്യയ്ക്ക് ആകെ രണ്ടു പോയിന്റും നേപ്പാളിന് ഒരു പോയിന്റുമാണ് ഉണ്ടാവുക. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനൊപ്പം ഇന്ത്യ സൂപ്പർ 4ൽ എത്തുക.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ 238 റൺസിന്റെ പരാജയമായിരുന്നു നേപ്പാൾ ഏറ്റുവാങ്ങിയത്. ഇത് ഇവരുടെ ടൂർണമെന്റിലെ മുൻപോട്ടുള്ള പോക്കിനെ ബാധിച്ചിട്ടുണ്ട്. നേപ്പാളിന് സൂപ്പർ നാല് ഘട്ടത്തിലെത്താനുള്ള ഏക വഴി ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തുക എന്നതാണ്.ţ ഇത്രമാത്രം ശക്തമായ ഇന്ത്യൻ നിരയെ പരാജയപ്പെടുത്തുക എന്നത് നേപ്പാൾ പോലെ ഒരു രാജ്യത്തിന് പലപ്പോഴും സ്വപ്നം മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരം

Scroll to Top