“അവൻ ആരെയെങ്കിലും തല്ലിയോ? ചീത്ത പറഞ്ഞോ? പിന്നെ എന്തിന് ഇങ്ങനെ അവഗണിക്കുന്നു?” ഇന്ത്യൻ താരത്തിനായി വാദിച്ച് ഹർഭജൻ.

F51zNjNaAAAe2 g

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണെയും യുസ്വെന്ദ്ര ചാഹലിനെയും പരിഗണിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇരുവരെയും വീണ്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് തഴഞ്ഞിരിക്കുകയാണ്. സമീപ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഈ രണ്ടു കളിക്കാരെ ഇന്ത്യ എപ്പോഴും ഒഴിവാക്കുന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് യുസ്വെന്ദ്ര ചഹലിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. എന്ത് അടിസ്ഥാനത്തിലാണ് ചാഹലിനെ ഇന്ത്യ ഇങ്ങനെ പരിഗണിക്കാതിരിക്കുന്നത് എന്നാണ് ഹർഭജൻ ചോദിക്കുന്നത്.

“ചഹൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഉണ്ടാവേണ്ടതായിരുന്നു. അദ്ദേഹത്തിന് വേണ്ട രീതിയിൽ അവസരങ്ങൾ ലഭിക്കുന്നില്ല. അതെന്തുകൊണ്ടാണ് എന്നത് എനിക്ക് ഒരുതരത്തിലും മനസ്സിലാവുന്നില്ല. ചാഹൽ ഇന്ത്യൻ ടീമിൽ ആരോടെങ്കിലും തല്ലുണ്ടാക്കിയിട്ടുണ്ടോ?

അല്ലെങ്കിൽ ആരോടെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എനിക്ക് അതിനെപ്പറ്റി അറിയില്ല. ടീം മാനേജ്മെന്റ് കഴിവിനെക്കുറിച്ച് മാത്രം ചിന്തിക്കുകയായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ പേര് എന്തായാലും ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉണ്ടാകുമായിരുന്നു. കാരണം ടീമിലെ ധാരാളം കളിക്കാർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു കഴിഞ്ഞു.”- ഹർഭജൻ പറയുന്നു.

See also  ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ഒരു പ്രീമിയം സ്പിന്നർ തന്നെയായിരുന്നു ചാഹൽ. ഇന്ത്യയുടെ ദേശീയ ടീമിലും ഐപിഎൽ ടീമിലും മികവാർന്ന പ്രകടനങ്ങളാണ് ചാഹൽ പുറത്തെടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇന്ത്യ ചാഹലിന് കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ നിരന്തരം ചാഹലിനെ ഇന്ത്യ അവഗണിക്കുന്നതാണ് സമീപ സമയത്ത് കാണുന്നത്.

നിലവിൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ കുൽദീപ് യാദവ് മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഉള്ളത്. ഇവർക്കൊപ്പം ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയും ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നു. പക്ഷേ മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറായ ചാഹലിനെ ഇന്ത്യ ഒഴിവാക്കുകയാണ് ഉണ്ടായത്.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പലതാരങ്ങൾക്കും വിശ്രമം നൽകിയിട്ടും ഇന്ത്യയെ പരിഗണിച്ചിട്ടില്ല രോഹിത് ശർമ അടക്കമുള്ള താരങ്ങൾ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ഒപ്പം അക്ഷര്‍ പട്ടേല്‍ പരിക്കു മൂലം കളിക്കുന്നുമില്ല ഈ സാഹചര്യത്തിൽ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ തിരികെ വിളിക്കുകയാണ് ഉണ്ടായത് 20 മാസത്തെ ഇടവേളക്ക് ശേഷമാണ് അശ്വിൻ ടീമിലേക്ക് തിരികെ എത്തുന്നത്.

Scroll to Top