പിച്ചിലെ ടേൺ കൂടിപ്പോയി. ഇൻഡോർ പിച്ചിനെതിരെ ഇന്ത്യൻ ടീമും രംഗത്ത്

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ പിച്ച് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സാധാരണയായി ഇന്ത്യൻ സാഹചര്യങ്ങളിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ടേണിങ് പിച്ചുകൾ നിർമിക്കാറുണ്ട്. എന്നാൽ ആദ്യദിനം തന്നെ ഇത്രയധികം സ്പിന്നിനെ സഹായിക്കുന്ന പിച്ച് പലരെയും അത്ഭുതപ്പെടുത്തി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പിച്ചിന്റെ ഈ സ്വഭാവത്താൽ അടിയറവ് പറയുകയായിരുന്നു.

കേവലം 109 റൺസ് മാത്രമാണ് ഇന്ത്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ നേടിയത്. ശേഷം മാത്യു ഹെയ്‌ഡൻ അടക്കമുള്ള താരങ്ങൾ ഇൻഡോർ പിച്ചിനെതിരെ വിമർശനങ്ങൾ ഉയർത്തി രംഗത്ത് വരികയുണ്ടായി. പിച്ചിന്റെ ആദ്യ മണിക്കൂറിലെ ഈ അസാധാരണ ടേണിന്‍റെ കാരണം വ്യക്തമാക്കി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ.

ezgif 1 a62be93d76

മൂന്നാം ടെസ്റ്റ് ആദ്യം നിശ്ചയിച്ചിരുന്നത് ധർമ്മശാലയിൽ ആയിരുന്നു. ശേഷം പ്രസ്തുത പിച്ച് മത്സരത്തിന് സജ്ജമാക്കാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം രണ്ടാഴ്ച മുൻപ് ഇൻഡോറിലേക്ക് മാറ്റിയത്. അതിനാൽ തന്നെ ക്യുറേറ്റർമാർക്ക് ഇൻഡോറിൽ മികച്ച ഒരു പിച്ചൊരുക്കാൻ ആവശ്യമായ സമയം ലഭിച്ചില്ല എന്നാണ് റാത്തോർ പറയുന്നത്. മത്സരത്തിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് വിനയായത് ഇതാണെന്ന് റാത്തോർ പറഞ്ഞു.

“ഞങ്ങൾക്കിഷ്ടം ടേണിഗ് പിച്ചുകളിൽ കളിക്കുന്നതാണ്. അതാണ് നമ്മുടെ ശക്തി. എന്നാൽ ഇൻഡോർ പിച്ച് അല്പം അധികമായി പോയി. ആദ്യ രണ്ട് ടെസ്റ്റുകളെ അപേക്ഷിച്ച് വലിയ ടേണാണ് ഇൻഡോറിൽ ലഭിക്കുന്നത്. പിച്ചൊരുക്കാൻ ക്യുറേറ്റർമാർക്ക് ആവശ്യമായ സമയം ലഭിക്കാത്തതാവാം ഇതിന് കാരണം.”- റാത്തോർ പറയുന്നു.

4d41d30f 8f6d 4a0c 85a4 520f763c0b81

“രഞ്ജി ട്രോഫി മത്സരങ്ങൾക്ക് വേദിയായ പിച്ചാണ് ഇൻഡോറിലെത്. അവസാന ടേണിലായിരുന്നു മത്സരം ഇങ്ങോട്ട് മാറ്റിയത്. ആ സമയക്കുറവാകാം മത്സരത്തിനെ ബാധിച്ചത്.”- റാത്തോർ കൂട്ടിച്ചേർക്കുന്നു. പ്രഭാത സമയത്തെ പിച്ചിലെ ഈർപ്പം ബോളിന് അമിതമായി ടേൺ ലഭിക്കാൻ കാരണമായതായും റാത്തോർ പറയുന്നു. എന്തായാലും സ്വപ്നം പോലും കാണാത്ത തകർച്ചയാണ് ഇന്ത്യക്ക് ആദ്യദിനം ഉണ്ടായത്.

Previous article❛ഗില്‍ ചെയ്തത് ശരിയായില്ലാ❜ എന്ന് ഗവാസ്കര്‍. ❛താങ്കള്‍ എന്തൊരു മനുഷ്യനെന്ന്❜ ഓസ്ട്രേലിയന്‍ താരം
Next articleപിതാവിനെ നഷ്ടപ്പെട്ട് 10 ദിവസങ്ങൾക്കുള്ളിൽ ഉമേഷ്‌ രാജ്യത്തിന്റെ തീയായി. കുറ്റികള്‍ പറക്കുന്നു.