എന്തുകണ്ടാണ് അവനെ ക്യാപ്റ്റനാക്കിയത് :രൂക്ഷ വിമർശനവുമായി മുൻ താരം

സൗത്താഫ്രിക്കൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തന്നെ തകരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ടീം 2-1ന് കൈവിട്ടപ്പോൾ ഏകദിന പരമ്പരയിൽ 3-0ന്റെ തോൽവി ഇന്ത്യൻ സംഘത്തെ ഞെട്ടിച്ചു. രാഹുൽ നായകനായി കളിച്ച ഏകദിന പരമ്പരയിലെ പൂർണ്ണമായ തോൽവിക്ക് പിന്നാലെ അതിരൂക്ഷ വിമർശനമാണ് മുൻ താരങ്ങളിൾ നിന്നും അടക്കം ഉയരുന്നത്. ലോകേഷ് രാഹുലിന്റെ ക്യാപ്റ്റൻസി പാളിച്ചകൾ ഈ കനത്ത തോൽ‌വിയിൽ ശ്രദ്ധേയമായ ഒരു കാരണമായിട്ടുണ്ട് എന്നാണ് ചില മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ്‌ തിവാരി. ഒരു ക്യാപ്റ്റൻസി ഗുണവും ഇല്ലാത്ത രാഹുലിന് എന്തിനാണ് ക്യാപ്റ്റൻ റോളിലേക്ക് കൊണ്ടുവന്നത് എന്നും ചോദിക്കുകയാണ് അദ്ദേഹം.

“എന്ത് ക്യാപ്റ്റൻസി ഗുണമാണ് രാഹുലില്‍ കാണാൻ സാധിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഇന്ത്യൻ ടീമിനെ പരമ്പരയിൽ നയിച്ചത്.രാഹുലിനെ ഭാവി ഇന്ത്യൻ ടീമിന്റെ കൂടി നായകനായി വളർത്തികൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് പെട്ടന്നൊരു നാൾ സെലക്ടർമാർ വന്ന് പറയുകയാണ്.

എനിക്ക് മനസ്സിലാവാത്തത് എങ്ങനെ ഒരാളെ നായകനായി വളർത്തിയെടുക്കും എന്നതാണ്. നായകന്റെ ഗുണം ഏതൊരു താരത്തിനും ജന്മസിദ്ധമായി ലഭിക്കേണ്ട ഒരു കാര്യമാണ്.എനിക്ക് സെലക്ഷൻ കമ്മിറ്റിയോട് ചോദിക്കാനുള്ളത് അവർ എന്ത് ക്വാളിറ്റിയാണ് രാഹുലിൽ കണ്ടത് എന്നതാണ് “മനോജ്‌ തിവാരി ചോദ്യം ഉന്നയിച്ചു.

“ഒരിക്കലും ഒരു താരത്തെ ക്യാപ്റ്റനായി വളർത്തി എടുക്കുക അല്ല ചെയ്യേണ്ടത്. പകരം ക്യാപ്റ്റൻസി ഗുണമുള്ള ഒരാളെ കണ്ടെത്തി നായകനാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. എനിക്ക് സെലക്ടർമാരോട് പറയാനുള്ളത് അതാണ്‌.നേതൃത്വമികവ് ആരിലാണ് ഉള്ളതെന്ന് കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റിക്ക്‌ സാധിക്കണം. കൂടാതെ ഏകദിന പരമ്പരയിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കണം. എന്റെ നിരീക്ഷണത്തിൽ ഏകദിന പരമ്പരയിൽ ചില പിഴവുകൾ മാത്രമാണ് ഇന്ത്യൻ ടീം തോൽവിക്ക് കാരണമായത്.ഞാൻ ഒരിക്കലും രാഹുലിനെ മാത്രമായി ഈ വിഷയത്തിൽ കുറ്റം പറയില്ല.”മനോജ്‌ തിവാരി അഭിപ്രായം വിശദമാക്കി.

Previous articleഅവർ മൂന്നുപേരും വേറെ ലെവൽ : ഇനിയും അവസരം നൽകണമെന്ന് സുനിൽ ഗവാസ്ക്കർ
Next article11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ അവർക്ക് കഴിയും :പ്രതീക്ഷയോടെ സച്ചിൻ