ടോസ് ഭാഗ്യം വിന്‍ഡീസിന്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് ടീമിനെ നയിക്കും.

F2NMj0vbkAA6FjU scaled

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് വീണു. ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുക. വിരാട് കോഹ്ലിയും ഈ മത്സരം കളിക്കുന്നില്ല. സഞ്ചു സാംസണും അക്സര്‍ പട്ടേലും ടീമില്‍ എത്തി.

India (Playing XI): Shubman Gill, Ishan Kishan(w), Sanju Samson, Hardik Pandya(c), Suryakumar Yadav, Ravindra Jadeja, Axar Patel, Shardul Thakur, Kuldeep Yadav, Umran Malik, Mukesh Kumar

West Indies (Playing XI): Brandon King, Kyle Mayers, Alick Athanaze, Shai Hope(w/c), Shimron Hetmyer, Keacy Carty, Romario Shepherd, Yannic Cariah, Gudakesh Motie, Alzarri Joseph, Jayden Seales

2023 india vs west indies

ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം

ആദ്യ ഏകദിനത്തിന് വേദിയായ ബാര്‍ബഡോസില്‍ തന്നെയാണ് രണ്ടാം ഏകദിനവും നടക്കുന്നത്. സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആദ്യ മത്സരത്തില്‍ 23 ഓവറില്‍ വിന്‍ഡീസ് 114ന് ഓള്‍ ഔട്ടായിരുന്നു.

Read Also -  "ആ താരത്തിനെതിരെ ഒരു പ്ലാനുകളും വിലപോകില്ല". തനിക്ക് വെല്ലുവിളി ഉയർത്തിയ ബാറ്ററെപറ്റി സഞ്ജു.

മൂന്നോവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ വീഴ്ത്തിയത്. 5 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടി.

Scroll to Top