ടോസ് ഭാഗ്യം വിന്‍ഡീസിന്. ഇന്ത്യന്‍ ടീമില്‍ 2 അരങ്ങേറ്റം

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഡൊമിനിക്കയിൽ ആരംഭിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തിരഞ്ഞെടുത്തു. കുറച്ചധികം മാറ്റങ്ങളുമായാണ് ഇരു ടീമുകളും പരമ്പരയിലെ ആദ്യ ടെസ്റ്റിനായി ഇറങ്ങുന്നത്. യുവതാരങ്ങളായ ജയസ്വാളിനെയും ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് തയ്യാറായിരിക്കുന്നത്. ഇരുവരും ഇന്ത്യൻ ജേഴ്സിയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നു.

ഇവർക്കൊപ്പം രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യക്കായി ബാറ്റിംഗിൽ നെടുംതൂണാവും. സ്പിന്നറായി രവിചന്ദ്രൻ അശ്വിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പേസ് ബോളിങ്ങിൽ മുഹമ്മദ് സിറാജ്, ജയദേവ് ഉനാദ്കട്ട്, ശർദുൽ താക്കൂർ എന്നിവരും ഇന്ത്യൻ നിരയിലുണ്ട്. എന്തുകൊണ്ടും ശക്തമായ ഒരു നിര തന്നെയാണ് ഇന്ത്യ വിൻഡീസിനെതിരെ നിർമ്മിച്ചിരിക്കുന്നത്.

F01xM6QWwAUFUgH

India (Playing XI): Rohit Sharma(c), Yashasvi Jaiswal, Shubman Gill, Virat Kohli, Ajinkya Rahane, Ravindra Jadeja, Ishan Kishan(w), Ravichandran Ashwin, Shardul Thakur, Jaydev Unadkat, Mohammed Siraj

West Indies (Playing XI): Kraigg Brathwaite(c), Tagenarine Chanderpaul, Raymon Reifer, Jermaine Blackwood, Alick Athanaze, Joshua Da Silva(w), Jason Holder, Rahkeem Cornwall, Alzarri Joseph, Kemar Roach, Jomel Warrican

ചരിത്രമെടുത്തു പരിശോധിച്ചാൽ സ്പിന്നിനെ വളരെയധികം സഹായിക്കുന്ന പിച്ചാണ് ഡൊമിനിക്കയിലെത്. ഇതുവരെ 23 റൺസ് ആവറേജിൽ 87 വിക്കറ്റുകളാണ് സ്പിന്നർമാർ ഡൊമിനിക്കൻ മൈതാനത്ത് സ്വന്തമാക്കിയിട്ടുള്ളത്. മറുവശത്ത് പേസർമാർ 28 റൺസ് ആവറേജിൽ 80 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മത്സരത്തിൽ മഴ അതിഥിയായി എത്തുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.

2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ് വെസ്റ്റിൻഡീസിനെതിരെ ഡൊമിനിക്കയിൽ നടക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കാൻ ഒരുങ്ങുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ 20നാണ് ആരംഭിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും ഇന്ത്യ വിൻഡീസിൽ കളിക്കുന്നുണ്ട്. 2024ൽ ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വിൻഡിസാണ്. അതിനാൽ തന്നെ ഈ പരമ്പരകൾക്കൊക്കെയും വലിയ പ്രാധാന്യമാണുള്ളത്.

Previous article“വിമർശിക്കുന്നവർ ടീമിന്റെ അവസ്ഥ മനസ്സിലാക്കൂ.. ഇന്ത്യ കടന്നുപോകുന്നത് മോശം സാഹചര്യത്തിലൂടെ”- രോഹിത് ശർമ.
Next articleഅച്ഛനെ വീഴ്ത്തിയിട്ടുണ്ട്, പിന്നല്ലേ മകൻ. അശ്വിന്റെ മാജിക് ബോളിൽ മകൻ ചന്ദർപോളും ഭസ്മം.