ടി20 പരമ്പരക്കായി ഇന്ത്യ ഇറങ്ങുന്നു. ആദ്യ മത്സരം ഏങ്ങനെ കാണാം ? ഇന്ത്യന്‍ സാധ്യത ഇലവന്‍

ഏകദിന പരമ്പരക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടി20 പരമ്പര ജൂലൈ 29ാം തീയ്യതി വെള്ളിയാഴ്ച്ച ആരംഭിക്കും. കോഹ്ലിക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ ഫുള്‍ സ്ട്രെങ്ങ്ത്ത് ടി20 ടീമുമായാണ് ഇന്ത്യ ഇറങ്ങുക. പരമ്പരയില്‍ 5 മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. 3 എണ്ണം വിന്‍ഡീസില്‍ നടക്കുമ്പോള്‍ അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലാണ് നടക്കുക.

ഓസ്ട്രേലിയന്‍ ടി20 ലോകകപ്പിനു മുന്നോടിയാണ് ഈ മത്സരങ്ങള്‍. അതിനാല്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാന്‍ താരങ്ങള്‍ തമ്മിലും മത്സരങ്ങള്‍ നടക്കുന്നുണ്ട്. സ്ഥിരം ഓപ്പണര്‍ കെല്‍ രാഹുലിനു കോവിഡ് ബാധിതനായതിനാല്‍ ആരാകും രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

FXe65NpWYAEw9LY

ഇഷാന്‍ കിഷനാണ് ബാക്കപ്പ് ഓപ്പണറെങ്കിലും, ഇംഗ്ലണ്ടില്‍ പരീക്ഷിച്ചതുപോലെ റിഷഭ് പന്ത് ഓപ്പണറായേക്കും. മൂന്നാം നമ്പറില്‍ വീരാട് കോഹ്ലിക്ക് പകരം ദീപക്ക് ഹൂഡയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും എത്തും. ഹാര്‍ദ്ദിക്ക് പാണ്ട്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കാണ് ഫിനിഷിങ്ങ് ജോലി. ജഡേജ പരിക്കില്‍ നിന്നും മുക്തി നേടിയില്ലെങ്കില്‍ ആക്ഷര്‍ പട്ടേലിനു നറുക്ക് വീഴും.

FYw5L1kaUAEqH6h

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും ചഹലും ഹര്‍ഷല്‍ പട്ടേലും മാത്രമാണ് ബൗളിംഗില്‍ പ്രതീക്ഷിക്കപ്പെടുന്നവര്‍. മൂന്നാം പേസര്‍ക്കായി അര്‍ഷദീപ് സിങ്ങ്, ആവേശ് ഖാന്‍ എന്നിവരും ടീമിലുണ്ട്. ചഹലിനു പുറമെ രവി ബിഷ്ണോയി, കുല്‍ദീപ് യാദവ്, രവിചന്ദ്ര അശ്വിന്‍ എന്നീ സ്പിന്നര്‍മാരും ടീമിലുണ്ട്.

ഇന്ത്യ സാധ്യത ഇലവന്‍ – രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ദീപക്ക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക്ക് പാണ്ട്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ചഹാല്‍, അര്‍ഷദീപ് സിങ്ങ് / ആവേശ് ഖാന്‍.

മത്സരം ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ്. മത്സരം തത്സമയം ഡിഡി സ്പോര്‍ട്ട്സിലും ഫാന്‍കോഡിലും കാണാം

Previous articleഅവനെ ഒഴിവാക്കില്ലാ ! രോഹിത് ശര്‍മ്മക്ക് അവനെ ലോകകപ്പില്‍ വേണം ; പ്രഗ്യാന്‍ ഓജ
Next articleഎന്തു വേണമെങ്കിലും വിളിച്ചോ. ഞാന്‍ ആ പഴയ മഹിയാണ്. ധോണിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ