ഇംഗ്ലണ്ടിനെതിരെ വൈറ്റ് ബോള്‍ പരമ്പര വിജയിച്ച് എത്തുന്ന ഇന്ത്യയുടെ അടുത്ത ദൗത്യം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ട്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി തുടങ്ങിയവര്‍ ഇല്ലാതെയാണ് ഏകദിന പരമ്പരക്കായി ഇന്ത്യ എത്തുന്നത്. ക്യാപ്റ്റനായി ശിഖാര്‍ ധവാന്‍ എത്തുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ്. വിന്‍ഡീസാകട്ടെ തുടര്‍ച്ചയായ 6 ഏകദിനങ്ങള്‍ പരാജയപ്പെട്ടാണ് മത്സരത്തിനായി എത്തുന്നത്. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെള്ളിയാഴ്ച്ച, ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം നടക്കുക.
ഇന്ത്യന്‍ ക്യാംപില്‍ പരിക്കിന്‍റെ ഭീക്ഷണി നില്‍പ്പുണ്ട്. കാല്‍മുട്ടിലെ പരിക്ക് കാരണം രവീന്ദ്ര ജഡേജ ആദ്യ മത്സരം കളിക്കാന്‍ സാധ്യതയില്ലാ. അങ്ങനെയെങ്കില്‍ ആക്ഷര്‍ പട്ടേലിനു അവസരം ലഭിക്കും. ധവാനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണറായി ടീമിലുള്ളത്.
മുഹമ്മദ് സിറാജ്, പ്രസീദ്ദ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ്ങ് എന്നിവരാണ് പേസ് ബോളിംഗ് സ്ഥാനത്തിനായി മത്സരിക്കുക. ഷാര്‍ദ്ദുല്‍ താക്കൂറായിരിക്കും മറ്റൊരു ഓള്‍റൗണ്ടര്‍.
ഇന്ത്യ (സാധ്യത ഇലവന്‍): ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്/ഇഷാൻ കിഷൻ/ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, സഞ്ജു സാംസൺ (WK), സൂര്യകുമാർ യാദവ്, ആക്ഷര്‍ പട്ടേല്‍, ശാർദുൽ താക്കൂർ, അവേശ് ഖാൻ/പ്രസീദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്
ബംഗ്ലാദേശ് പര്യടനത്തില്‍ വിശ്രമം അനുവദിച്ച ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തുന്നത് വിന്‍ഡീസിനു അനുഗ്രഹമാണ്. ക്യാപ്റ്റന്‍ നിക്കോളസ് പൂരന് ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്. 9 ഇന്നിംഗ്സില്‍ നിന്നായി 107 സ്ട്രൈക്ക് റേറ്റില്‍ 354 റണ്‍സാണ് നേടിയട്ടുള്ളത്.
വെസ്റ്റ് ഇൻഡീസ് (സാധ്യത ഇലവന്‍): ഷായ് ഹോപ്പ് (WK), ബ്രാൻഡൻ കിംഗ്, ബ്രൂക്ക്സ്, കെയ്ൽ മേയേഴ്സ്, നിക്കോളാസ് പൂരൻ (ക്യാപ്റ്റൻ), റോവ്മാൻ പവൽ, ജേസൺ ഹോൾഡർ, അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്ഡൻ സീൽസ്.
മത്സരം എങ്ങനെ കാണാം ?
മത്സരം ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്. മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണം ദൂരദര്‍ശനില്‍ കാണാം. കൂടാതെ ഫാന്‍കോഡ് ആപ്പിലും വെബിലും 99 രൂപ കൊടുത്താല്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങള്‍ (3 ഏകദിനം, 5 ടി20) കാണാം. ഒരു മത്സരത്തിനായി 12 രൂപ ചിലവാക്കണം