കടുവകളുടെ ഗര്‍ജ്ജനം. വിന്‍ഡീസില്‍ പരമ്പര വിജയവുമായി ബംഗ്ലാദേശ്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ബംഗ്ലാദേശ്. 9 വിക്കറ്റിന്‍റെ വിജയവുമായി 3 മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. 109 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 20.4 ഓവറിലാണ് വിജയം നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി തമീം ഇക്ബാല്‍ അര്‍ദ്ധസെഞ്ചുറി നേടി. 12ാം ഓവറില്‍ നജ്മുള്ള ഹൊസൈനാണ് (20) പുറത്തായ ഏക ബംഗ്ലാദേശ് ബാറ്റര്‍. 27 പന്തില്‍ 6 ഫോറുമായി 32 റണ്‍സ് നേടി ലിറ്റണ്‍ ദാസ് പുറത്താകാതെ നിന്നു. 62 പന്തില്‍ 7 ഫോര്‍ സഹിതമാണ് തമീം ഇക്ബാലിന്‍റെ പ്രകടനം.

Tamim iqbal

നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ തീരുമാനം ബോളര്‍മാര്‍ ശരി വയ്ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഷായി ഹോപ്പും കെയ്ല്‍ മയേഴ്സും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് നല്‍കിയത്. 11ാം ഓവറില്‍ കെയ്ല്‍ മയേഴ്സിന്‍റെ (36 പന്തില്‍ 17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് വിക്കറ്റുകള്‍ തുടരെ തുടരെ വീണു. മെഹ്ദി ഹസ്സനും നാസും അഹമ്മദും ചേര്‍ന്നാണ് വിന്‍ഡീസിനെ വീഴ്ത്തിയത്.

pooran

24 പന്തില്‍ 4 ഫോറുമായി 25 റണ്‍സ് നേടിയ കീമോ പോളാണ് ടോപ്പ് സ്കോറര്‍. താരം പുറത്താകതെ നിന്നു. ഷായി ഹോപ്പ് (18) ബ്രൂക്ക്സ് (5) ബ്രാണ്ടന്‍ കിംഗ് (11) നിക്കോളസ് പൂരന്‍ (0) പവല്‍ (13) അകീല്‍ ഹൊസൈന്‍ (2) റൊമാരിയോ ഷെപ്പേഡ് (4) അല്‍സാരി ജോസഫ് (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.

FXkJw UaAAEs23N

മെഹ്ദി ഹസ്സന്‍ 8 ഓവറില്‍ ഒരു മെയ്ഡനുമായി 29 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി. നാസും അഹമ്മദാവട്ടെ 10 ഓവറില്‍ 4 മെയ്ഡനുമായി 19 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയത്. മൊസ്ദക്ക് ഹൊസൈനും ഷൊരിഫുള്‍ ഇസ്ലാമും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Previous articleബാറ്റിംഗില്‍ മാത്രമല്ലാ. ബോളിംഗിലുമുണ്ടടാ പിടി. കൗണ്ടി മത്സരത്തില്‍ ലെഗ് സ്പിന്നുമായി ചേത്വേശര്‍ പൂജാര
Next articleവിന്‍ഡീസ് ടി20 പരമ്പര – വീരാട് കോഹ്ലിക്ക് വിശ്രമം എന്ന് റിപ്പോര്‍ട്ടുകള്‍