ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ്, പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്നു. വിജയത്തോടെ ഡല്‍ഹി 12 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി അഞ്ചാമതാണ്. 14 പോയിന്‍റുമായി രാജസ്ഥാന്‍ മൂന്നാമതാണ്.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ തന്നെ ശ്രീകാര്‍ ഭരതിനെ നഷ്ടമായി. മിച്ചല്‍ മാര്‍ഷ് – ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ടിനൊപ്പം ഭാഗ്യവും തുണച്ചതോടെ വിജയം ഡല്‍ഹിക്കൊപ്പമെത്തി. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ 5 ഫോറും 7 സിക്സുമായി 89 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 52 റണ്‍സ് നേടി. അവസാന നിമിഷം റിഷഭ് പന്ത് 4 പന്തില്‍ 13 റണ്‍സ് നേടി. ഡല്‍ഹി ഇന്നിംഗ്സിന്‍റെ അഞ്ചാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെതിരെയുള്ള ഉറപ്പായ ഒരു എല്‍ബിഡ്യൂ തീരുമാനം രാജസ്ഥാന്‍ റോയല്‍സ് റിവ്യൂ ചെയ്തിരുന്നില്ലാ.
മത്സരശേഷം തോല്‍വിക്കുള്ള കാരണം സഞ്ചു സാംസണ്‍ ചൂണ്ടികാട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തങ്ങള്‍ക്ക് 15-20 റണ്‍സ് കുറവും, മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി എന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ പറഞ്ഞു.
” വളരെ നിരാശാജനകമായ രാത്രി. ഞങ്ങൾക്ക് കുറച്ച് റൺസും ഏതാനും വിക്കറ്റുകളും കുറവായിരുന്നു. ഞങ്ങൾ ബാറ്റ് ചെയ്തപ്പോള്‍ 15 റൺസ് കുറവാണെന്നാണ് ഞങ്ങൾ കരുതിയത്. കുറച്ച് ക്യാച്ചുകൾ നഷ്ടപപ്പെട്ടതും ഒരെണ്ണം സ്റ്റമ്പിൽ തട്ടിയട്ടും വിക്കറ്റ് വീഴാനതും, ഞങ്ങൾക്ക് ചില ദൗർഭാഗ്യങ്ങൾ ഉണ്ടായിരുന്നു ”
” അത് ബാറ്റിൽ തട്ടി എന്നാണ് കരുതിയത്. ഒരിക്കലും പാഡില്‍ കൊണ്ടില്ലാ എന്ന് ഞാൻ കരുതി. (മാർഷിന്റെ എൽബിഡബ്ല്യു റിവ്യൂ) തോൽവികൾക്ക് ശേഷം ശക്തമായി തിരിച്ചുവരേണ്ടത് പ്രധാനമാണ്, അടുത്ത മത്സരത്തിൽ അതായിരിക്കും ഞങ്ങളുടെ ശ്രദ്ധ. നമുക്ക് ഹെറ്റിയെ (ഹെറ്റ്മയര്‍) ഉടൻ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” സഞ്ചു മത്സര ശേഷം പറഞ്ഞു.
ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. പ്ലേയോഫ് യോഗ്യത ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു ഇതുവരെ സാധിച്ചട്ടില്ലാ.