മൂന്നാം നമ്പറില്‍ പ്രൊമോട്ട് ചെയ്ത് എത്തി. കരിയറിലെ ആദ്യ ഫിഫ്റ്റിയുമായി രവിചന്ദ്ര അശ്വിന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 161 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. അര്‍ദ്ധസെഞ്ചുറിയുമായി രവിചന്ദ്ര അശ്വിനും , മികച്ച പിന്തുണയുമായി പഠിക്കലുമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍ ജോസ് ബട്ട്ലറിന്‍റെ വിക്കറ്റിന്‍റെ ശേഷം ക്രീസില്‍ എത്തിയത് രവിചന്ദ്ര അശ്വിനായിരുന്നു. മറുവശത്ത് യശ്വസി ജയസ്വാള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ സ്കോര്‍ ഉയര്‍ത്തിയത് അശ്വിനുമായിരുന്നു. ജയസ്വാളിനൊപ്പം 32 പന്തില്‍ 43 ഉം പഠിക്കലിനൊപ്പം 36 പന്തില്‍ 53 കൂട്ടുകെട്ടും ഉയര്‍ത്തി.

image 91

കരിയറിലെ ആദ്യ ഐപിഎല്‍ അര്‍ദ്ധസെഞ്ചുറിയാണ് രവിചന്ദ്ര അശ്വിന്‍ നേടിയത്. മത്സരത്തില്‍ 38 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 50 റണ്‍സ് നേടി അശ്വിന്‍ പുറത്തായി. മിച്ചല്‍ മാര്‍ഷിന്‍റെ പന്തില്‍ ഡേവിഡ് വാര്‍ണറിനു ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

3aab69a5 089d 435f af34 c1d7bdecd03e

മത്സരത്തിനിടെ കുല്‍ദീപിന്‍റെ പന്ത് നേരിടാനായി അശ്വിന്‍റെ സ്റ്റാന്‍സ് ഏറെ ശ്രദ്ധേയമായി. സാധരണേയാക്കാള്‍ കുനിഞ്ഞ്, ബാറ്റ് താഴ്ത്തി വച്ചാണ് അശ്വിന്‍ കുല്‍ദീപിനെ നേരിട്ടത്. അതുപോലെ ചേതന്‍ സക്കറിയയെ കീപ്പറിന്‍റെ തലക്ക് മുകളിലൂടെ ബൗണ്ടറി കടത്തിയതും ഏറെ കൈയ്യടികള്‍ നേടി കൊടുത്തു.