ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു വിജയം. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്ക് ശേഷം വിജയം കണ്ടെത്താന്‍ ശ്രേയസ്സ് അയ്യരുടെ ടീമിനു സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത, 19.1 ഓവറില്‍ വിജയം നേടി. ശ്രേയസ്സ് അയ്യര്‍ (34) നിതീഷ് റാണ (48) റിങ്കു സിങ്ങ് (42) എന്നിവര്‍ ശ്രെദ്ദേയ പ്രകടനം നടത്തി.
രാജസ്ഥാനു വേണ്ടി 54 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ചു സാംസണാണ് ടോപ്പ് സ്കോററായത്. മത്സരത്തിനു ശേഷം തോല്‍വിക്കുള്ള കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ചൂണ്ടികാട്ടി. മത്സരത്തില്‍ 15-20 റണ്‍സ് കുറവുണ്ടായിരുന്നു എന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ”വിക്കറ്റ് അൽപ്പം സ്ലോയിരുന്നു, അവര്‍ നന്നായി ബൗൾ ചെയ്തു, അവസാനം കുറച്ച് ബൗണ്ടറികളും നേടി നന്നായി ഫിനിഷ് ചെയ്യാമായിരുന്നു. ഞങ്ങള്‍ 15-20 റണ്‍സ് കുറവായിരുന്നു. ”
മത്സരത്തില്‍ പതിവില്‍ നിന്നും വ്യതിസ്തമായ വളരെ പതിയെ ആണ് സഞ്ചു സാംസണ്‍ കളിച്ചത്. 49 പന്തില്‍ 7 ഫോറും ഒരു സിക്സും അടക്കം 54 റണ്‍സാണ് നേടിയത്. ” കളിയെ വിലയിരുത്തിക്കൊണ്ടായിരിക്കണം, ബാറ്റ് ചെയ്യേണ്ടത്, തെറ്റായ സമയത്ത് വിക്കറ്റുകൾ വീണതിനാല്‍ വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലാ. കൂട്ടുകെട്ട് ഉയര്‍ത്താന്‍ ഞാൻ ആഗ്രഹിച്ചു, ഞാൻ ഷോട്ടുകള്‍ കളിക്കാന്‍ ആഗ്രഹിച്ചപ്പോൾ അവർ നന്നായി ബൗൾ ചെയ്തു, ഞങ്ങൾക്ക് ഞങ്ങളുടെ ഷോട്ടുകൾ എക്‌സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. ”
ബാറ്റിംഗിനിടെ സഞ്ചു സാംസണിനു മെഡിക്കല്‍ അസിസ്റ്റന്‍സ് നല്‍കിയിരുന്നു. ഇതിനെ പറ്റിയും താരം വാചാലനായി. ”കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി കുറച്ച് പരിക്കുകള്‍ ഉണ്ടായിരുന്നു, ഞാൻ സുഖം പ്രാപിക്കുന്നുണ്ട് ” സഞ്ചു സാംസണ്‍ വെളിപ്പെടുത്തി.
മത്സരത്തില്‍ തോല്‍വിയോടെ 12 പോയിന്‍റുമായി രാജസ്ഥാന്‍ മൂന്നാമതാണ്. പഞ്ചാബിനെതിരെയാണ് അടുത്ത മത്സരം