തോല്‍വിക്കുള്ള കാരണം എന്ത് ? രോഹിത് ശര്‍മ്മക്ക് പറയാനുള്ളത്.

rohit t20 wc

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും അലക്സ് ഹെയ്ൽസിൻ്റെയും അപരാജിത ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനു ആധികാരിക വിജയം സമ്മാനിച്ചത്.

ഇന്ന് ഇങ്ങനെ സംഭവിച്ചു എന്നത് വളരെ നിരാശാജനകമാണ്. സ്കോർ നേടാനായി ഞങ്ങൾ അവസാന നിമിഷം നന്നായി ബാറ്റ് ചെയ്തു. ബോളിംഗില്‍ ഞങ്ങള്‍ മികച്ച നിലവാരം പുലർത്തിയിരുന്നില്ല, ഇന്ന് ഞങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല.

നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദം കൈകാര്യം ചെയ്യുന്നത് വളരെ പ്രാധാന്യമാണ്‌. അത് മനസിലാക്കാൻ ഇവരെല്ലാം കളിച്ചിട്ടുണ്ട്. ഇവര്‍ ഐപിഎൽ മത്സരങ്ങളിൽ പ്രഷറില്‍ കളിച്ചിട്ടുണ്ട്.

പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ വിഷമിച്ചതായി സമ്മതിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഇംഗ്ലണ്ട് ഓപ്പണര്‍മാരെ അഭിനന്ദിച്ചു. ബംഗ്ലദേശിനെതിരായ കളി വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്നും അതുപോലെ ഈ മത്സരത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെന്നും മത്സര ശേഷം രോഹിത് ശര്‍മ്മ പ്രതികരിച്ചു.

See also  പത്താമനും പതിനൊന്നാമനും സെഞ്ചുറി. ചരിത്ര നേട്ടം. ഇന്ത്യന്‍ സ്വാതന്ത്രത്തിനു ശേഷം ഇതാദ്യം.
Scroll to Top