ഇത്തരത്തിൽ പിച്ചുണ്ടാക്കിയത് ടീമിന്റെ കൂട്ടായ തീരുമാനം. ഇനിയും ഇത് തുടരുമെന്ന് രോഹിത്.

വീണ്ടും ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഒരു ടെസ്റ്റ് മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. ഇൻഡോറിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ ഓസ്ട്രേലിയ ഒൻപത് വിക്കറ്റുകൾക്ക് വിജയം നേടിയപ്പോൾ, വിമർശനങ്ങൾ ഏറ്റുവാങ്ങിയത് ആദ്യദിനം തന്നെ സ്പിന്നിനെ അമിതമായി അനുകൂലിച്ച പിച്ചു തന്നെയാണ്. മത്സരത്തിലെ പിച്ചിനെതിരെ ഒരുപാട് വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ.

പലപ്പോഴും ഇന്ത്യ നാട്ടിൽ കളിക്കുമ്പോൾ എല്ലാവരും പിച്ചിനെ സംബന്ധിച്ചാണ് സംസാരിക്കാറുള്ളതേന്നും, ഇതിൽ നിന്നും മാറേണ്ട സമയമായെന്നും രോഹിത് ശർമ പറയുകയുണ്ടായി. “പിച്ചിനെകുറിച്ചുള്ള സംസാരം ഇപ്പോൾ അധികമാണ്. ഞങ്ങൾ എപ്പോൾ ഇന്ത്യയിൽ കളിച്ചാലും എല്ലാവരും ശ്രദ്ധിക്കുന്നത് പിച്ചിൽ മാത്രമാണ്. എന്തുകൊണ്ടാണ് എല്ലാവരും ലയണിന്റെ ബോളിംഗ് മികവിനെ പറ്റി ചോദിക്കാത്തത്. അയാൾ നന്നായി ബോൾ ചെയ്തു. അതുപോലെതന്നെ രണ്ടാം ഇന്നിങ്സിൽ പൂജാര എത്ര മനോഹരമായാണ് ബാറ്റ് ചെയ്തത്. ഉസ്മാൻ ഖവാജ എത്ര നന്നായാണ് ബാറ്റ് ചെയ്തത്.”- രോഹിത് ശർമ പറയുന്നു.

01b42400 6fc1 4531 b951 ae081355b3f9

“പിച്ചുകളെ സംബന്ധിച്ച് ഞങ്ങൾ കൃത്യമായി ചർച്ച ചെയ്യാറുണ്ട്. ഏതു പരമ്പരക്ക് മുൻപും ഏതുതരം പിച്ചാണ് നമുക്ക് ആവശ്യമെന്ന് ഞങ്ങൾ തീരുമാനിക്കാറുണ്ട്. ഓരോ മത്സരത്തിലും ഏതുതരം വിക്കറ്റുകൾ വേണമെന്നത് ടീമിന്റെ കൂട്ടായ തീരുമാനമാണ്. അതിനാൽതന്നെ ബാറ്റർമാരിൽ അധികസമ്മർദ്ദം ചെലുത്തുന്നതായി ഞാൻ ചിന്തിക്കാറില്ല.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യ രണ്ട് ഇന്നിങ്സിലും കാഴ്ചവെച്ചിരുന്നത്. ആധ്യ ഇന്നിങ്സിൽ വെറും 109 റൺസിന് ഓൾഔട്ടായ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ 163 റൺസാണ് നേടിയത്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു മത്സരങ്ങളിലെയും പരാജയത്തിൽ നിന്ന് ഒരു വമ്പൻ തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

Previous articleടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയ ഫൈനലിൽ. ഇന്ത്യക്ക് യോഗ്യത നേടണമെങ്കില്‍ ?
Next articleനാടകീയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ