വീരാട് കോഹ്ലിയോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും ക്യാപ്റ്റന്‍സി വിവാദങ്ങള്‍ ഉയരുന്നു.

ഇന്ത്യന്‍ ടീമിന്‍റെ സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം നിര്‍ണായക ചില വെളിപ്പെടുത്തലും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ നടത്തി. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പമാണ് ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മ്മയെ ഏല്‍പ്പിച്ചതായി പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന് വീരാട് കോഹ്ലി അറിയിച്ചിരുന്നു. ഏകദിന നായകസ്ഥാനം തുടരാന്‍ ആഗ്രഹിച്ചെങ്കിലും വീരാട് കോഹ്ലിയുടെ ഏകദിന ക്യാപ്റ്റന്‍സിയും രോഹിത് ശര്‍മ്മക്ക് കൈമാറുകയായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പോവുക വീരാട് കോഹ്ലിയുടെ മാത്രം തീരുമാനമായിരുന്നു.

എന്നാല്‍ അദ്ദേഹത്തോടെ തുടരാന്‍ ഞങ്ങള്‍ എല്ലാവരും ആവശ്യപ്പെട്ടിരുന്നതായും ചേതന്‍ ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രസ് കോണ്‍ഫറന്‍സില്‍ വീരാട് കോഹ്ലി തള്ളി കളഞ്ഞിരുന്നു. എന്നാല്‍ ചേതന്‍ ശര്‍മ്മയുടെ ഈ വാക്കുകള്‍ വീണ്ടും പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍ മതി എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അത് ഒരു കടുത്ത തീരുമാനം എന്നാണ് ചേതന്‍ ശര്‍മ്മ അതിനെ വിശേഷിപ്പിച്ചത്. ബോര്‍ഡും താരങ്ങളുമായും ആശയ വിനിമയത്തില്‍ തടസ്സങ്ങള്‍ ഇല്ലാ എന്നും പറഞ്ഞു.

” വീരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്നമില്ലെ. ഓരോ കഥകളും കേട്ട് ഞങ്ങള്‍ എല്ലാവരും ചിരിക്കുകയാണ്. ഞങ്ങള്‍ ഒരു കുടുംബമായാണ് പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഇന്ത്യന്‍ ടീമിന്‍റെ പ്രധാന താരങ്ങളാണ്. ” സ്ക്വാഡ് പ്രഖ്യാപന വേളയില്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു.