ഇത്തവണ ടീം ആഗ്രഹിക്കുന്നത് ഈ സ്ഥാനത്ത് ബാറ്റ് ചെയ്യന്‍ ; പവര്‍പ്ലേയില്‍ ബോള്‍ട്ടിനെ മിസ്സ് ചെയ്തു. സഞ്ചു സാംസണ്‍ പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത് എത്തി. ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 37 റണ്‍സിന്‍റെ വിജയമാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് നേടിയെടുത്തത്‌.

ജോസ് ബട്ട്ലര്‍ (24 പന്തില്‍ 54) മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് മുതലാക്കാനായില്ലാ. 17 പന്തില്‍ 29 റണ്ണുമായി ഹെറ്റ്മയര്‍ ശ്രമിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പിടിച്ചെടുത്തു. അരങ്ങേറ്റ താരം യാഷ് ദയാല്‍, കീവി പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

2d4f2e1b 92df 4cec 81ca b65ffa40e339

മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ വളരെ മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. അശ്വിനെ മൂന്നാമത് ബാറ്റ് ചെയ്യാന്‍ വിട്ട് നാലാമതായാണ് സഞ്ചു സാംസണ്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്. എന്നാല്‍ ഇല്ലാത്ത റണ്ണിനോടി 11 റണ്ണുമായി മലയാളി താരം പുറത്തായി. മത്സരത്തില്‍ പരിക്ക് കാരണം ടീമില്‍ ഇല്ലായിരുന്ന ട്രെന്‍റ് ബോള്‍ട്ടിന്‍റെ അഭാവം തിരിച്ചടിയായി എന്ന് മത്സര ശേഷം സഞ്ചു സാംസണ്‍ പറഞ്ഞു.

431d2d4e 6a77 4a5d 9ce0 4c73ebdf9447

” ക്രഡിറ്റ് മുഴുവന്‍ നല്‍കേണ്ടത് ഗുജറാത്ത് ബാറ്റര്‍മാര്‍ക്കാണ്. ഹാര്‍ദ്ദിക്ക് നന്നായി കളിച്ചു. മില്ലര്‍ നല്ല രീതിയില്‍ ഫിനിഷ് ചെയ്തു. ഞങ്ങളുടെ കയ്യില്‍ വിക്കറ്റുണ്ടായിരുന്നെങ്കില്‍ ഇത് ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്കോറായിരുന്നു. റണ്‍ റേറ്റില്‍ ടീം തുല്യരായിരുന്നു. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കായിരുന്നു മികച്ച റണ്‍ റേറ്റ്. പക്ഷേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ” തോല്‍ക്കാനുള്ള കാരണം സഞ്ചു സാംസണ്‍ ചൂണ്ടികാട്ടി.

” പവര്‍പ്ലേയില്‍ ബോള്‍ട്ടിനെ ഞങ്ങള്‍ക്ക് തീര്‍ച്ചയായും മിസ്സ് ചെയ്തു. അദ്ദേഹം ഉടന്‍ തന്നെ തിരിച്ചു വരും എന്നാണ് പ്രതീക്ഷ ” ട്രയിനിങ്ങിനിടെയാണ് ബോള്‍ട്ടിനെ പരിക്കേറ്റത് എന്ന് സഞ്ചു സാംസണ്‍ വെളിപ്പെടുത്തി. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനെ പ്രശംസിക്കാനും സഞ്ചു സാംസണ്‍ മറന്നില്ലാ.

മത്സരത്തില്‍ അശ്വിനെ മൂന്നാമത് ബാറ്റിംഗിനിറക്കിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. അതിന്‍റെ കാരണവും രാജസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.” ഇക്കാലയളവില്‍ ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചട്ടുണ്ട്. ഓരോ മത്സരവും നിര്‍ണായകമാണ് എന്ന് ഞാന്‍ മനസ്സിലാക്കിയട്ടുണ്ട്. പഠിച്ച് തിരിച്ചു വരിക എന്നത് പ്രാധാന്യമാണ്. കഴിഞ്ഞ സീസണ്‍ വരെ തുടര്‍ച്ചയായി മൂന്നാം നമ്പറിലാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്.”

”ബാറ്റിംഗ് ഓഡറിനു പിന്നില്‍ ഒരുപാട് വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഇത്തവണ നാലാമതോ അഞ്ചാമതോ എത്തണം എന്നതാണ് ടീം ആഗ്രഹിക്കുന്നത് ” സഞ്ചു സാംസണ്‍ പറഞ്ഞു. ആദ്യ മത്സരങ്ങളില്‍ ദേവ്ദത്ത് പഠിക്കല്‍ മൂന്നാമതാണ് ബാറ്റ് ചെയ്യാന്‍ എത്തിയത് എന്ന് സഞ്ചു ചൂണ്ടികാട്ടി. ടീം ആവശ്യപ്പെടുന്നത് അനുസരിച്ച് എവിടെയും ബാറ്റ് ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് സഞ്ചു പറഞ്ഞു നിര്‍ത്തി.