ഈ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ സന്തോഷമാണ് എന്‍റെ ആഗ്രഹം ; ഹാര്‍ദ്ദിക്ക് പാണ്ട്യ

ഐപിൽ പതിനഞ്ചാം സീസണിലെ വിജയ കുതിപ്പ് തുടർന്ന് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസ് ടീമിനെ തോൽപ്പിച്ചാണ് സീസണിലെ നാലാം ജയം അവർ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും ഗുജറാത്തിന് സാധിച്ചു. മത്സരത്തിൽ ആൾറൗണ്ട് മികവിനാൽ ടീമിനെ മുന്നിൽ നിന്നും നയിച്ച ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ തന്നെയാണ് കയ്യടികൾ നേടിയത്.

ടോസ് ഈ സീസണിൽ ആദ്യമായി നേടിയ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ എതിരാളികളെ ബാറ്റിംഗിനു അയച്ചപ്പോൾ ഹാർദിക്ക് പാണ്ട്യയുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ തന്നെയാണ് ഗുജറാത്ത് ടൈറ്റൻസ് 192 റൺസ്‌ എന്നുള്ള ടോട്ടലിലേക്ക് എത്തിയത്.വെറും 52 ബോളിൽ 8 ഫോറും 4 സിക്സും അടക്കം 87 റൺസ്‌ അടിച്ച താരം ഒരുവേള ഓറഞ്ച് ക്യാപ്പ് നേട്ടത്തിലേക്ക് എത്തിയിരുന്നു. കൂടാതെ മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ ടീമിനെ തകർത്തതും ഹാർദിക്ക് പാണ്ട്യ തന്നെയാണ്. ജിമ്മി നീഷാമിന്‍റെ വിക്കെറ്റ് വീഴ്ത്തിയ താരം സഞ്ജു സാംസൺന്‍റെ നിർണായക റൺ ഔട്ടും നേടി.

2d4f2e1b 92df 4cec 81ca b65ffa40e339

മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഹാർദിക്ക് പാണ്ട്യ മത്സര ശേഷം തന്റെ സന്തോഷവും ടീമിന്റെ ഈ സീസണിലെ വളരെ മികച്ച തുടക്കത്തെ കുറിച്ചും വാചാലനായി. “എന്നെ സംബന്ധിച്ചിടത്തോളം ഒരൽപ്പം ഗ്യാപ്പിനു ശേഷം ഇത്ര നേരം ബാറ്റ് ചെയ്യുന്നത്.നാലാം നമ്പറിൽ എത്തുമ്പോൾ എനിക്ക് ടീമിനായി ചില കണക്കുകൂട്ടലുകൾ നടത്തി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.ഞാൻ ഇന്ന് എന്റെ ഈ ഇന്നിംഗ്സ് പ്ലാൻ ചെയ്തു. അതിന് അനുസരിച്ച് ഞാൻ ബാറ്റ് വീശി മുന്നേറി. ഇത്‌ എനിക്ക് ചുറ്റും ഉള്ളവർക്ക് സ്വതന്ത്രമായി കളിക്കാനാണ് സാഹയിക്കുന്നത് ” ഹാർദിക്ക് പാണ്ട്യ പറഞ്ഞു.

7376172d 71bd 4536 b1c8 71c896df55cd

അതേസമയം ഈ സീസണിൽ താൻ ആദ്യമായി ഏറ്റെടുത്ത ക്യാപ്റ്റൻസി റോളിനെ കുറിച്ചും ഹാർദിക്ക് പാണ്ട്യ മനസ്സ് തുറന്നു.എനിക്ക് ഈ റോൾ ഇഷ്ടമാണ്. എപ്പോഴും ടീമിനെ മുന്നിൽ നിന്നും നയിക്കുക എന്നത് വലിയ ഒരു ഭാഗ്യം തന്നെയുമാണ്.ഞാൻ മുൻപ് ഇതിലും ഫിനിഷിഗ് റോൾ നിർവഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഞാൻ ഈ ഉത്തരവാദിത്വവും വളരെ അധികം ഇഷ്ടപെടുന്നുണ്ട്. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത്‌ ഭംഗിയായി തന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ” സ്റ്റാർ താരം വിശദമാക്കി