ലോകകപ്പിൽ ഞങ്ങൾ കണ്ടത് “പൂർണമായും വ്യത്യസ്ഥനായ” രോഹിതിനെ.. ടീമിന് മാതൃകയായെന്ന് സൂര്യകുമാർ

F jQu8za0AAjzwc

ഫൈനൽ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു ക്യാമ്പയിൻ തന്നെയായിരുന്നു 2023 ഏകദിന ലോകകപ്പ്. ലോകകപ്പിന്റെ തുടക്കം മുതൽ എതിർ ടീമുകൾക്ക് മേൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു. ഇതിൽ പ്രധാന പങ്കു വഹിച്ചത് നായകൻ രോഹിത് ശർമ തന്നെയാണ്.

തന്റെ ടീമിനെ മികച്ച രീതിയിൽ നയിക്കാൻ രോഹിത്തിന് സാധിച്ചു. ബാറ്റിംഗിലായാലും നായകൻ എന്ന നിലയിലായാലും രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്തു. ശേഷം രോഹിതിനെ അങ്ങേയറ്റം പ്രശംസിച്ചു കൊണ്ടാണ് സൂര്യകുമാർ യാദവ് സംസാരിച്ചത്. ലോകകപ്പിൽ തനിക്ക് കാണാൻ സാധിച്ചത് വ്യത്യസ്തനായ ഒരു രോഹിത് ശർമയെയാണ് എന്ന് സൂര്യകുമാർ യാദവ് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

പതിവിൽ നിന്ന് വിപരീതമായി സംസാരിച്ചു നടക്കുന്ന രോഹിത്തിനെയാണ് ലോകകപ്പിൽ കണ്ടത് എന്ന് സൂര്യകുമാർ പറഞ്ഞു. ടീമിലെ മറ്റുള്ള സഹതാരങ്ങൾക്ക് മാതൃകയായി മാറാൻ രോഹിത്തിന് സാധിച്ചിട്ടുണ്ടെന്നും, ടീമിന്റെ നായകൻ എന്ന നിലയിൽ എല്ലാവർക്കും രോഹിത്തിനെ ഓർത്ത് അഭിമാനമുണ്ട് എന്നുമാണ് സൂര്യകുമാർ യാദവ് പറഞ്ഞത്.

“ലോകകപ്പിൽ മറ്റു താരങ്ങൾക്ക് വലിയ മാതൃകയാണ് രോഹിത് ശർമ കാട്ടിയത്. വളരെ വ്യത്യസ്തനായ ഒരു രോഹിത് ശർമയെയായിരുന്നു ലോകകപ്പ് സമയത്ത് കാണാൻ സാധിച്ചത്. പലപ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു. എന്താണ് ടീം മീറ്റിങ്ങുകളിൽ സംസാരിക്കുന്നത് അത് കൃത്യമായി മൈതാനത്ത് ചെയ്യാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഒരു ലീഡർ എന്ന നിലയ്ക്ക് ഞങ്ങൾക്ക് രോഹിത്തിന്റെ കാര്യത്തിൽ വലിയ അഭിമാനമുണ്ട്. അദ്ദേഹം ഒരു മാതൃക തീർക്കുകയും ചെയ്തു. ആ രീതി തന്നെ തുടരാനാണ് ഞങ്ങൾ ഇനിയും ശ്രമിക്കുന്നത്.”- സൂര്യകുമാർ പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

ലോകകപ്പിലുടനീളം ഇന്ത്യക്കായി വളരെ ഇമ്പാക്ടുള്ള പ്രകടനങ്ങളാണ് രോഹിത് കാഴ്ച്ച വെച്ചിട്ടുള്ളത്. ബാറ്റിംഗിൽ വെടിക്കെട്ട് തുടക്കങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ രോഹിത്തിന് സാധിച്ചിരുന്നു. നായകൻ എന്ന നിലയിലും ഇന്ത്യയെ രോഹിത് വളരെ മികച്ച രീതിയിൽ നയിച്ചു.

ആദ്യ 10 മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ പരാജയമറിഞ്ഞെങ്കിലും രോഹിത്തിന്റെ നായകത്വത്തെ മോശമായി കാണാൻ സാധിക്കില്ല. മാത്രമല്ല ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്തതിൽ അതിയായ നിരാശയും രോഹിത് പ്രകടിപ്പിക്കുകയുണ്ടായി.

2023 ലോകകപ്പിൽ 11 ഇന്നിംഗ്സുകളിൽ നിന്ന് 597 റൺസ് സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇതിൽ ഒരു സെഞ്ചുറിയും മൂന്ന് അർത്ഥ സെഞ്ചുറികളും ഉൾപ്പെട്ടു. 54.27 എന്ന ഉയർന്ന ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. 125.94 എന്ന വലിയ സ്ട്രൈക് റേറ്റ് രോഹിത്തിന് ലോകകപ്പിൽ ഉണ്ടായിരുന്നു. ലോകകപ്പിൽ പവർപ്ലെ ഓവറുകളിൽ മാത്രം 401 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഇത് ഇന്ത്യയ്ക്ക് പല മത്സരങ്ങളിലും വലിയ ആധിപത്യവും നൽകി.

Scroll to Top