ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഇന്ത്യൻ ടീമിനും നായകൻ വിരാട് കോഹ്ലിക്കും സമ്മാനിച്ചത് നിരാശയുടെ ഓർമ്മകൾ മാത്രം. ലീഡ്സിൽ ജയിക്കാം എന്നൊരു പ്രതീക്ഷയിൽ ടോസ് നേടി ഒന്നാം ദിനം ബാറ്റിങ് തിരഞ്ഞെടുത്ത ടീം നായകനായ കോഹ്ലിക്ക് തുടക്കത്തിലെ പിഴച്ചുവെന്ന് തെളിയിക്കുന്നവിധമാണ് ഇന്ത്യൻ ടീമിന്റെ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് പ്രകടനം അവസാനിച്ചത്. ഒന്നാം ഓവറിൽ തന്നെ ഫാസ്റ്റ് ബൗളർ ജെയിംസ് അൻഡേഴ്സൺ ഫോമിലുള്ള ലോകേഷ് രാഹുലിന്റെ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യൻ ടീം തിരിച്ചടികൾ നേരിട്ടു. എല്ലാ ബാറ്റ്‌സ്മാന്മാരും അതിവേഗം വിക്കറ്റ് നഷ്ടമാക്കിയതോടെ ഇന്ത്യൻ ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 78 റൺസിൽ അവസാനിച്ചു. വെറും 40.4 ഓവറുകൾ മാത്രം കളിച്ച ഇന്ത്യൻ ടീമിലെ കേവലം 2 താരങ്ങൾ മാത്രമാണ് രണ്ടക്ക സ്കോർ പോലും നേടിയത്.
എന്നാൽ ഇന്ത്യൻ ടീമിന്റെ ഈ തകർച്ചക്ക് കാരണം നായകൻ വിരാട് കോഹ്ലിയുടെ ടോസ് നേടിയ ശേഷമുള്ള ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് മാത്രമാണ് എന്നും വിമർശനം ഇപ്പോൾ ഉയരുന്നുണ്ട്. സ്വിങ്ങ് ബൗളിംഗിന് ഏറെ തുണക്കുന്ന ലീഡ്സിലെ പിച്ചിൽ ഒന്നാം ദിനം ഇംഗ്ലണ്ട് ബൗളർമാർ മികവിലേക്ക് ഉയർന്നപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര ടോസിന് പിന്നാലെ ഒന്നാം ദിനം ബാറ്റിങ് ചെയ്ത് സമ്മർദ്ദത്തിലായി എന്നും പല ആരാധകരും മുൻ താരങ്ങളും അടക്കം അഭിപ്രായപെടുന്നുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായം വിശദമാക്കി രംഗത്തേക്ക് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സഹീർ ഖാൻ. ടോസിൽ കോഹ്ലിക്ക് തെറ്റി എന്നാണ് അദേഹത്തിന്റെ അഭിപ്രായം. ഒന്നാം ദിനം അനുകൂല്യം മുതലാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ ഇന്ത്യൻ ടീം ബാറ്റിങ് നിരക്ക് തലവേദനയായി മാറി എന്നും സഹീർ ഖാൻ നിരീക്ഷിച്ചു.
അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത് വിശദമാക്കുന്നത്. ടീമാണ് എല്ലാ തീരുമാനവും ഒരുമിച്ചെടുക്കുന്നത് എന്നും പറഞ്ഞ റിഷാബ് പന്ത് ടോസ് ഏതൊരു മത്സരത്തിന്റെ ഭാഗമാണ് എന്നും തുറന്ന് പറഞ്ഞു “എന്ത് തീരുമാനത്തിലേക്ക് എത്തിയാലും ടീമെന്ന നിലയിൽ ആ ഒരു തീരുമാനത്തിൽ ടീമിനായി ഏറെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. കൂടാതെ മത്സരത്തിൽ കൂടുതലായി ഞങ്ങൾ പരിശ്രമിക്കേണ്ടിയിരുന്നതായി തോന്നുന്നുണ്ട് “റിഷാബ് പന്ത് നിലപാട് വ്യക്തമാക്കി.ടോസിനെ കുറിച്ച് ടീമിൽ ആരും കൂടുതൽ ചിന്തിക്കാറില്ല എന്നും താരം വിശദമാക്കി