ഞങ്ങൾ ഒരു മാറ്റത്തിനും ശ്രമിയ്ക്കുന്നില്ല. ഇത് പോലെ മുൻപോട്ട് പോകും. രോഹിത്തിന്റെ വാക്കുകൾ.

F LeeQEa8AApeAi scaled

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം നേടിയതോടു കൂടി ഇന്ത്യൻ ക്യാമ്പ് വലിയ ആവേശത്തിലാണ്. ഇന്ത്യക്ക് ഈ ലോകകപ്പിലെ ഏറ്റവും വലിയ ഭീഷണിയായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ മത്സരത്തിൽ 243 റൺസിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം നൽകും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ 3 മത്സരങ്ങളിൽ ഇന്ത്യ വലിയ രീതിയിൽ പുരോഗതികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരശേഷം പറഞ്ഞത്. ടീമിലെ എല്ലാ താരങ്ങൾക്കും കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാൻ സാധിക്കുന്നുണ്ട് എന്നും രോഹിത് പറയുന്നു.

“കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ പരിശോധിച്ചു നോക്കൂ. ഞങ്ങൾ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഞങ്ങൾ കുറച്ച് സമ്മർദ്ദത്തിലായിരുന്നു. പക്ഷേ മത്സരത്തിൽ ഞങ്ങൾക്ക് നല്ല സ്കോർ കണ്ടെത്താനും ബോളിങിൽ മികവ് പുലർത്താനും സാധിച്ചു. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ ഞങ്ങൾക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ശേഷം ഞങ്ങൾ റൺസ് കണ്ടെത്തി. പിന്നീട് പേസ് ബോളർമാരും ഞങ്ങൾക്കായി മികവ് പുലർത്തി. മത്സരങ്ങളിലൊക്കെയും വിരാട് കോഹ്ലിയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണ്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുക എന്നതാണ് കോഹ്ലിയുടെ റോൾ. കൃത്യമായ ഏരിയകളിൽ പന്തറിയുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.”- രോഹിത് ശർമ പറഞ്ഞു.

“ശ്രേയസ് അയ്യർ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഞങ്ങളുടെ വിശ്വാസം കാക്കുകയുണ്ടായി. അഥവാ അവനിൽ അർപ്പിച്ച വിശ്വാസത്തിന് നന്നായി പ്രതികരിക്കാൻ അവനു സാധിച്ചില്ലെങ്കിലും ഞങ്ങൾ അവനെ ടീമിൽ ഉൾപ്പെടുത്തിയേനെ. അത്തരം വിശ്വാസങ്ങളാണ് ഞങ്ങൾക്ക് കാത്തുസൂക്ഷിക്കേണ്ടത്. ഇത് എല്ലാ ദിവസവും സാധിക്കുന്ന കാര്യമല്ല. മാനസികപരമായുള്ള ഉയർച്ചയാണ് ഷാമിയുടെ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രധാന കാരണമായത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അയ്യരും കളിക്കുന്നത് വളരെ മികച്ച രീതിയിലാണ്.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

ഇപ്പോൾ കൂടുതൽ സമയവും ഗില്ലും ഞാനുമാണ് ഒരുമിച്ച് ബാറ്റ് ചെയ്യുന്നത്. ഞങ്ങൾ തമ്മിൽ കൂട്ടുകെട്ട് എപ്പോഴുമുണ്ട്. ഞങ്ങൾ കാര്യങ്ങൾ ഒന്നും തന്നെ നേരത്തെ പ്ലാൻ ചെയ്യാറില്ല. സാഹചര്യങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് കളിക്കുകയുമാണ് ചെയ്യുന്നത്.”- രോഹിത് കൂട്ടിച്ചേർത്തു.

“ജഡേജ ഈ മത്സരത്തിലും ഞങ്ങൾക്കായി മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും അവൻ കളിക്കുന്നുണ്ട്. ഇന്നും ഒരു ക്ലാസിക്കൽ പ്രകടനമാണ് ജഡേജ കാഴ്ചവച്ചത്. അവസാന ഓവറകളിൽ ക്രീസിലെത്തി നിർണായകമായ റൺസ് ജഡേജ സ്വന്തമാക്കി. ശേഷം മത്സരത്തിൽ വിക്കറ്റുകൾ നേടാനും ജഡേജയ്ക്ക് സാധിച്ചു.

അവന് അവന്റെ റോൾ കൃത്യമായി അറിയാം. മാത്രമല്ല എന്താണ് ജഡേജയിൽ പ്രതീക്ഷിക്കുന്നത് എന്നും ജഡേജയ്ക്ക് ബോധ്യമുണ്ട്. ഈ വിജയത്തിൽ ഞങ്ങൾ ഒരുപാട് ആവേശം കൊള്ളുന്നില്ല. വലിയ കുറച്ചു മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇതിലൊന്നും തന്നെ മാറ്റം വരുത്താനും ഞങ്ങൾ ശ്രമിക്കുന്നില്ല.”- രോഹിത് പറഞ്ഞു വെക്കുന്നു

Scroll to Top