ഐപിൽ പതിനഞ്ചാം സീസണിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സിക്ക് ത്രില്ലർ കളികളിൽ ഒന്നാണ് കഴിഞ്ഞ ദിവസം പിറന്നത്.പ്ലേഓഫ് പ്രതീക്ഷകളുമായി എത്തിയ കൊൽക്കത്ത ടീമിനെ രണ്ട് റൺസിനാണ് ലോകേഷ് രാഹുൽ നായകനായ ലക്ക്നൗ ടീം തോൽപ്പിച്ചത്. സീസണിലെ ഒൻപതാം ജയത്തോടെ പ്ലേഓഫ് യോഗ്യത സ്വന്തമാക്കാനും ലക്ക്നൗ ടീമിന് കഴിഞ്ഞപ്പോൾ മത്സരത്തിൽ എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ചത് വെസ്റ്റ് ഇൻഡീസ് താരമായ എവിൻ ലൂയിസിന്‍റെ വണ്ടർ ക്യാച്ച് തന്നെ.
അവസാന ഓവറിൽ 21 റൺസ് വേണമെന്നുള്ള സാഹചര്യത്തിൽ രണ്ട് സിക്സും ഒരു ഫോറും പായിച്ച റിങ്കു സിംഗ് ഒരുവേള ലക്ക്നൗ ടീമിനെ ഞെട്ടിച്ചിരുന്നു. ശേഷം നാലാം ബോളിൽ രണ്ട് റൺസ് കൂടി പിറന്നത്തോടെ മത്സരം ജയിച്ചെന്ന് തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉറപ്പിച്ചിരുന്നു. എന്നാൽ ഓവറിലെ അഞ്ചാം ബോളിൽ അത്ഭുതകരമായിട്ടാണ് ലൂയിസ് ക്യാച്ച് സ്വന്തമാക്കിയത്.
രണ്ട് ബോളിൽ മൂന്ന് റൺസ് വേണമെന്നുള്ള നിലയിൽ വമ്പൻ ഷോട്ടിനുള്ള റിങ്കു സിങ് ശ്രമം പിഴച്ചപ്പോൾ ബൗണ്ടറി ലൈനിൽ നിന്നും ഓടി എത്തിയ ലൂയിസ് ഒറ്റ കയ്യിൽ ബോൾ ക്യാച്ച് ചെയ്ത് മത്സരവും ടീമിന് നേടി കൊടുത്തു. ഐപിൽ സീസണിലെ മികച്ച ക്യാച്ചുകളില്‍ ഒന്നായി ഇതിനകം ഈ ക്യാച്ച് മാറി കഴിഞ്ഞു. കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സെഞ്ച്വറി നേടിയ ഡീകോക്ക് സ്വന്തമാക്കി എങ്കിലും ആ ക്യാച്ചിന്‍റെ പേരിൽ ലൂയിസ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ അവസാന ഓവര്‍ എറിഞ്ഞ സ്റ്റോണിസ്
” ഒരുവേള ലൂയിസ് പോലും തനിക്ക് ആ ക്യാച്ച് നേടാൻ കഴിയുമെന്ന് കരുതി കാണില്ല. അദ്ദേഹം ഫുൾ ഡൈവിലാണ് ആ ഒരു ബോളിന്‍റെ അരികിലേക്ക് എത്തിയത്. ഒറ്റകയ്യിൽ ആ ക്യാച്ച് ഉറക്കുകയായിരുന്നു. അസാധ്യമായ ക്യാച്ചിൽ കൂടി അദ്ദേഹം ഞങ്ങൾക്ക് ജയം നൽകി. തീർച്ചയായും ഞങ്ങളുടെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകി കഴിഞ്ഞു “സ്റ്റാർ ആൾറൗണ്ടർ അഭിപ്രായം വിശദമാക്കി