ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോര്‍ഡ്സില്‍ തുടക്കമായപ്പോള്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. ആദ്യ ഓവറിന് ശേഷം ഗ്രൗണ്ടിലേക്ക് രണ്ട് പ്രതിഷേധക്കാര്‍ ഓടിയെത്തി. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധവുമായാണ് ഇരുവരും എത്തിയത്.
ഓറഞ്ച് കളര്‍ പൊടിയുമായി എത്തിയ ഇരുവരേയും ഇംഗ്ലണ്ട് താരങ്ങള്‍ തടഞ്ഞു. ഒരാളെ ബെന്‍ സ്റ്റോക്ക്സ് പിടിച്ചു വച്ചപ്പോള്‍ മറ്റൊരു പ്രതിഷേധക്കാരെ തൂക്കിയെടുത്താണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. മത്സരം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു.
ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ബെയര്‍സ്റ്റോ ജേഴ്സിയും ഗ്ലൗവും മാറ്റിയാണ് മടങ്ങിയത്. ഗ്രൗണ്ടില്‍ വീണ കളര്‍ പൊടി സ്റ്റേഡിയം ജീവനക്കാര്‍ മാറ്റി. ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുന്നത്.