ആറ് പന്തില്‍ ആറ് സിക്സെന്ന ചരിത്ര നേട്ടം സ്വന്തമാക്കി തിസാര പെരേര : കാണാം താരത്തിന്റെ അപൂർവ്വ നേട്ടം

Slem3tIe 1617017948686 1617017953998.jfif

അന്താരാഷ്ട്ര ക്രിക്കറ്റില്‍  ദക്ഷിണാഫ്രിക്കയുടെ ഗിബ്സും  ഇന്ത്യയുടെ യുവരാജ് സിങ്ങും വിൻഡീസിന്റെ  കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നേടിയ ആറ് പന്തില്‍ ആറ് സിക്സെന്ന ചരിത്രനേട്ടം ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്വന്തമാക്കി ശ്രീലങ്കന്‍  ആൾറൗണ്ടർ തിസാര പെരേര. ആറ് പന്തില്‍ ആറ്  സിക്സ് നേടുന്ന ആദ്യ ശ്രീലങ്കന്‍  താരമായി ഇതോടെ  പെരേര.ലിസ്റ്റ് എ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കന്‍ ആര്‍മി ടീമിന് വേണ്ടിയാണ് പെരേരയുടെ അത്ഭുത പ്രകടനം .

ശ്രീലങ്കൻ ആർമി ടീം നായകനായ പെരേര ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക്  ക്ലബ് എതിരായ മത്സരത്തിൽ അവരുടെ പ്രധാന ബൗളറായ ദില്‍ഹാന്‍ കൂറേക്കെതിരെ ആണ്  തുടര്‍ച്ചയായി ആറ് പന്തില്‍ ആറ് സിക്സ് നേടിയത്. മത്സരത്തില്‍ ആകെ നാലോവര്‍ എറിഞ്ഞ ദില്‍ഹാന്‍ കൂറേ   73 റണ്‍സ് വിട്ടുകൊടുത്തു. താരത്തിന്റെ ബൗളിങ്ങിൽ  എതിർ ടീം ബാറ്സ്മാൻമാർ 9 തവണയാണ്  പന്ത് അതിർത്തി കടത്തിയത് .

അതേസമയം സീനിയർ തലത്തിൽ ഓവറിലെ മുഴുവൻ പന്തും സിക്സ് പറത്തുന്ന  ഒമ്പതാമത്തെ താരമാണ് തിസാര പേരേര. സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ്(1968), രവി ശാസ്ത്രി(1985), ഹെര്‍ഷെല്‍ ഗിബ്സ്(2007), യുവരാജ് സിംഗ്(2007), റോസ് വൈറ്റ്‌ലി)2017), ഹസ്രത്തുള്ള സാസായ്(2018), ലിയോ കാര്‍ട്ടര്‍(2020), കീറോണ്‍ പൊള്ളാര്‍ഡ്(2021) എന്നിവരാണ് മുമ്പ് ആറ് പന്തില്‍ ആറ് സിക്സ് നേടിയ താരങ്ങള്‍. ഇരുവർക്കൊപ്പമാണ് പെരേര  പട്ടികയിൽ ഇടം കണ്ടെത്തിയത് .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

മത്സരത്തിൽ ശ്രീലങ്കന്‍ ആര്‍മി ടീമിന്റെ ബാറ്റിങ്ങിൽ 20 പന്തുകൾ മാത്രം ശേഷിക്കെ ക്രീസിലെത്തിയ പെരേര
13 പന്തില്‍ എട്ട് സിക്സ് അടക്കം 52 റണ്‍സെടുത്തു .പുറത്താകാതെ അതിവേഗം ഫിഫ്റ്റി അടിച്ച താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ ശ്രീലങ്കക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും  സ്വന്തമാക്കി .

Scroll to Top