വന്ന വഴി മറന്ന ഹാർദിക്കിന് രോഹിത്തിന്റെ ചുട്ട മറുപടി. വരും വർഷങ്ങളിൽ ഈ താരങ്ങളും സൂപ്പർ സ്റ്റാറുകൾ ആവും.

ishan and nehal

2023ലെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് കാഴ്ചവച്ചത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായി ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. ശേഷം 2023 സീസണിലെ ആദ്യപകുതിയിലും മുംബൈ പതറുകയുണ്ടായി. പക്ഷേ അവസാന മത്സരങ്ങളിൽ വമ്പൻ തിരിച്ചുവരവ് നടത്തി മുംബൈ പ്ലെയോഫിൽ എത്തുകയായിരുന്നു. ഇതിൽ പ്രധാനമായും പങ്കുവഹിച്ചത് മുംബൈയുടെ യുവതാരങ്ങളുടെ പ്രകടനം തന്നെയാണ്. വധീര, തിലക് വർമ്മ, മദ്വാൾ തുടങ്ങിയ യുവതാരങ്ങളൊക്കെയും മികവാർന്ന പ്രകടനം ഈ സീസണിൽ മുംബൈക്കായി കാഴ്ചവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതാരങ്ങളെ കുറിച്ചുള്ള തന്റെ പ്രതീക്ഷ രോഹിത് ശർമ പങ്കുവയ്ക്കുകയുണ്ടായി.

മുൻപ് ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിനെപ്പറ്റി നടത്തിയ വിവാദപരമായ പരാമർശത്തിന് മറുപടി നൽകുക കൂടിയായിരുന്നു രോഹിത്. മുംബൈ ഇന്ത്യൻസ് സ്റ്റാർ കളിക്കാരെ ഉണ്ടാക്കിയെടുക്കുകയല്ല, സ്റ്റാർ കളിക്കാരെ ഏറ്റവും വലിയ തുകയിൽ സ്വന്തമാക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു അന്ന് ഹർദിക് പാണ്ഡ്യ പറഞ്ഞത്. അതിന് രോഹിത് നൽകുന്ന മറുപടി ഇങ്ങനെയാണ്. “സത്യം പറഞ്ഞാൽ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ കുറച്ചധികം മികച്ച യുവ താരങ്ങളുണ്ട്. ബൂമ്ര, പാണ്ഡ്യ എന്നിവരെയൊക്കെ പോലെ അവരും വരും വർഷങ്ങളിൽ ഉയർന്നുവരും എന്ന് ഉറപ്പാണ്. അത്തരത്തിൽ തിലക് വർമ്മയും വധീരയും ഉയർന്നുവരും എന്ന കാര്യത്തിൽ യാതൊരു തരത്തിലും സംശയമില്ല. അടുത്ത രണ്ടു വർഷങ്ങളിൽ ആളുകൾ പറയാൻ പോകുന്നത് മുംബൈ ടീമിൽ മുഴുവൻ സൂപ്പർതാരങ്ങളാണ് എന്നാവും.”- രോഹിത് പറഞ്ഞു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ഒപ്പം ടീമിൽ ഈ യുവതാരങ്ങൾ ഉണ്ടാക്കുന്ന ഇമ്പാക്റ്റിനെപറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “ഈ താരങ്ങളൊക്കെയും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. അവർ നന്നായി പരിശീലനത്തിൽ ഏർപ്പെടാറുണ്ട്. വധീരയും തിലക് വർമ്മയും വരും വർഷങ്ങളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായി മാറും എന്ന കാര്യത്തിൽ യാതൊരു തരത്തിലും എനിക്ക് സംശയമില്ല. അങ്ങനെ സംഭവിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.”- രോഹിത് കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഐപിഎല്ലിൽ തിലക് വർമ്മയും വധീരയും മികവാർന്ന പ്രകടനങ്ങളായിരുന്നു പുറത്തെടുത്തത്. തിലക് വർമ്മ പരിക്കു മൂലം പല മത്സരങ്ങളിൽ നിന്നും മാറിനിന്നെങ്കിലും കളിച്ച ഒൻപതു മത്സരങ്ങളിൽ നിന്ന് 274 റൺസ് മുംബൈയ്ക്കായി നേടിയിട്ടുണ്ട്. മറുവശത്ത് വധീര 12 മത്സരങ്ങളിൽ നിന്ന് 274 റൺസാണ് 2023 ഐപിഎൽ നേടിയിട്ടുള്ളത്.

Scroll to Top