ഇന്ത്യന്‍ 360. ഓസീസിനെ നിഷ്പ്രഭമാക്കിയ സൂര്യ ഷോ

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ 187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ വിജയം കണ്ടു. അര്‍ദ്ധ സെഞ്ചുറിയുമായി വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഓപ്പണര്‍മാരായ കെല്‍ രാഹുലും രോഹിത് ശര്‍മ്മയും പുറത്തായതോടെ ഇന്ത്യ 30 ന് 2 എന്ന നിലയിലായി. പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ് – വിരാട് കോഹ്ലി സംഖ്യം ഇന്ത്യയെ മുന്‍പോട്ട് നയിച്ചു. ആദ്യം വിരാട് കോഹ്ലിയാണ് ആക്രമണം തുടങ്ങിയെങ്കിലും പിന്നീട് സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തു.

സൂര്യകുമാര്‍ യാദവിന്‍റെ അവിശ്വസിനീയ ഷോട്ടുകള്‍ പിറന്നു. സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ ഇന്ത്യ മികച്ച നിലയിലേക്ക് എത്തിയിരുന്നു. കോഹ്ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 62 പന്തില്‍ 104 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 36 പന്തില്‍ 5 വീതം ഫോറും സിക്സുമായി 69 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാര്‍ യാദവിനെയായിരുന്നു.