ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിവാദത്തിന് വഴി വച്ച് തേര്‍ഡ് അംപയറുടെ തീരുമാനം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിനെ പുറത്താക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് നേടി. സ്റ്റാര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കി സെലിബ്രേഷന്‍ ആരംഭിച്ചതോടെ ബെന്‍ ഡക്കറ്റ് പവിലയനിലേക്ക് മടങ്ങി.
എന്നാല്‍ ക്യാച്ചിനിടെ പന്ത് ഗ്രൗണ്ടില്‍ തട്ടിയതായി കണ്ടതോടെ തീരുമാനം തേര്‍ഡ് അംപയറിനു വിട്ടു. തേര്‍ഡ് അംപയര്‍ ഇതിനു നോട്ട് ഔട്ട് വിളിച്ചതോടെ ബെന്‍ ഡക്കറ്റിനു ലൈഫ് ലഭിച്ചു.
വലിയ രീതിയിലുള്ള വിമര്‍ശനമാണ് അംപയറുടെ തീരുമാനത്തിനെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മഗ്രാത്ത് നടത്തിയത്. ഈ തീരുമാനം വിഡ്ഢിത്തമാണെന്നും സ്റ്റാർക്ക് പൂർണമായും നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ഇത് ഔട്ട് അല്ലെങ്കിൽ മറ്റെല്ലാ ക്യാച്ചുകളും നോട്ടൗട്ട് ആണെന്ന് പറയേണ്ടിവരുമെന്നും കമന്‍ററി ചെയ്യുകയായിരുന്ന ഗ്ലെൻ മഗ്രാത്ത് പറഞ്ഞു.
മത്സരത്തിന്‍റെ നാലാം ദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. മത്സരത്തിന്‍റെ അഞ്ചാം ദിനം വിജയത്തിനായി 257 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടത്.