ഇതാര് ധോണിയോ : അത്ഭുത കീപ്പിങ് മികവുമായി ഭാട്ടിയ

ezgif 4 3697a5946e

ഇന്ത്യൻ വനിതാ ടീം വിജയവഴിയിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന ലങ്കക്ക് എതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ സംഘം 10 വിക്കെറ്റ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്കൻ വനിതകൾ 50 ഓവറിൽ 173 റൺസ്‌ നേടിയപോൾ മറുപടി ബാറ്റിങ്ങിൽ വെറും 25.4 ഓവറിൽ വിക്കെറ്റ് നഷ്ടം കൂടാതെ ടീം ഇന്ത്യ 10 വിക്കെറ്റ് ജയം കരസ്ഥമാക്കി.ഇന്ത്യക്കായി ഒന്നാം വിക്കറ്റിൽ ഷഫാലി വർമ്മ : സ്മൃതി മന്ദാന എന്നിവർ പുറത്തെടുത്തത് വെടികെട്ട് പ്രകടനം.71 റൺസുമായി യുവ താരം ഷഫാലി വർമ്മ തിളങ്ങിയപ്പോൾ സ്മൃതി മന്ദാന 94 റൺസാണ് അടിച്ചെടുത്തത്.

നേരത്തെ നാല് വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിംഗ് ലങ്കൻ ടീമിനെ തകർത്തപ്പോൾ മേഘന സിങ്,ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. എന്നാൽ ഇന്നലെ കളിയിൽ എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ വിക്കെറ്റ് കീപ്പർ യാഷ്തിക ഭാട്ടിയ തന്നെ.

വിക്കറ്റിന് പിന്നിൽ എപ്പോഴും തിളങ്ങാറുള്ള താരം ഇന്നലെ അസാധ്യമായ ഒരു കീപ്പിംഗ് സ്കിൽ കൂടിയാണ് ലങ്കൻ താരമായ അനുഷ്കയെ പുറത്താക്കിയത്. മനോഹരമായി ബാറ്റ് വീശിയ താരം 25 റൺസ്‌ നേടി മുന്നേറവേയാണ് ഇന്ത്യൻ കീപ്പർ തന്റെ മിന്നും സ്കിൽ പുറത്തെടുത്തത്

See also  ഐപിഎല്‍ 2024 : ഉദ്ഘാടന മത്സരത്തില്‍ തലയിറങ്ങും. മത്സരക്രമം പുറത്തുവിട്ടു

അശ്രദ്ധയോടെ ക്രീസിൽ നിന്നും അൽപ്പം മുന്നോട്ട് നീങ്ങിയ ലങ്കൻ താരത്തെ അതിവേഗം തന്നെ റൺ ഔട്ട് ആക്കി മാറ്റുകയായിരുന്നു. ഒരുവേള ഇതിഹാസ വിക്കെറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയെ പോലും ഓർമിപ്പിക്കുന്ന പോലെയാണ് താരം ഈ റൺ ഔട്ട് സൃഷ്ടിച്ചത്

Scroll to Top