തന്റെ ആരാധകനെ തല്ലിക്കൂട്ടി ഷാക്കിബ്. പൊതിരെ തല്ലിയത് സ്വകാര്യ പരിപാടിയ്ക്കിടെ.

ezgif 5 9e1036650a

വീണ്ടും വിവാദത്തിൽ അകപ്പെട്ട് ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സൻ. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം നടന്ന ഒരു സ്വകാര്യപരിപാടിയിൽ വെച്ചാണ് ഷാക്കിബ് വിവാദപരമായ പ്രവർത്തി ചെയ്തത്. പരിപാടിയിൽ പങ്കെടുത്ത ഒരു ആരാധകൻ ഷാക്കിബിന്റെ തൊപ്പി ഊരാൻ ശ്രമിക്കുകയുണ്ടായി. ഇതിൽ രോക്ഷം പൂണ്ട ഷാക്കിബ് തൊപ്പിയൂരി ആരാധകരെ പൊതിരെ തല്ലുകയാണ് ഉണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ നിമിഷങ്ങൾ തന്നെ വൈറലാവുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ അട്ടിമറി വിജയം തന്നെയായിരുന്നു ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റിന് ഇംഗ്ലണ്ടിനെ നിലംപറ്റിക്കാൻ ബംഗ്ലാദേശിനെ സാധിച്ചു. മത്സരശേഷം ഒരു സ്വകാര്യ ചടങ്ങിൽ ഷാക്കിബ് പങ്കെടുക്കുകയുണ്ടായി. ഷക്കീബ് വരുന്നതറിഞ്ഞ് ആൾക്കൂട്ടം പരിപാടിക്കായി ഒത്തുകൂടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ വിജയത്തെ സംബന്ധിച്ചായിരുന്നു ഷാക്കിബ് പരിപാടിയിൽ സംസാരിച്ചത്.

ശേഷം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷാക്കിബ് അൽ ഹസൻ. ആരാധകർക്കിടയിലൂടെ തന്റെ കാറിനടുത്തേക്ക് നടന്നു നീങ്ങുകയായിരുന്ന ഷാക്കിബിനെ ഒരു ആരാധകൻ ശല്യം ചെയ്തു. അയാൾ ഷാക്കിബിന്റെ തൊപ്പി വലിച്ചൂരാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് രോക്ഷം പൂണ്ട ഷാക്കിബ് തന്റെ തൊപ്പിയൂരി ആരാധകനെ തല്ലുകയാണ് ഉണ്ടായത്. സമീപസമയത്തും ഇത്തരം പ്രവർത്തികൾ കൊണ്ട് ഷാക്കിബ് ഒരുപാട് വിവാദത്തിൽ പെടുകയുണ്ടായി. അതിനാൽതന്നെ സാമൂഹ്യ മാധ്യമങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഈ സംഭവത്തെ വളരെ അപലപനീയമായാണ് നോക്കി കാണുന്നത്.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 യിൽ ഒരു ഉജ്ജ്വല വിജയം തന്നെയായിരുന്നു ബംഗ്ലാദേശ് നേടിയത്. മത്സരത്തിൽ ഷാക്കിബ് ഒരു തകർപ്പൻ പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി. മത്സരത്തിൽ ഒരു വിക്കറ്റും 34 റൺസുമായിരുന്നു ഷാക്കിബ് നേടിയത്. ഷാക്കിബിന്റെ പ്രകടനം ബംഗ്ലാദേശിന്റെ വിജയത്തിൽ വലിയൊരു പങ്കുതന്നെ വഹിക്കുകയുണ്ടായി.

Scroll to Top