ഐപിൽ ആവേശം ക്രിക്കറ്റ് ലോകത്ത് വളരെ അധികം സജീവമായി മുൻപോട്ട് പോകുകയാണ്. നിലവിൽ ടീമുകൾക്ക് എല്ലാം വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾ എല്ലാം നിർണായമാകുമ്പോൾ പ്ലേഓഫ് സാധ്യതകൾ ഇങ്ങനെ മാറിമറിയുകയാണ്. നിർണായകമായ മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ എല്ലാ പ്രതീക്ഷകളും നായകൻ സഞ്ജു സാംസൺ ബാറ്റിങ് മികവിലേക്ക് തന്നെയായിയുന്നു. ഐപിൽ പതിനാലാം സീസണിൽ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച ബാറ്റിങ് ഫോമിലേക്ക് ഉയർന്ന സഞ്ജു ഒരിക്കൽ കൂടി തന്റെ സ്ഥിരതയാർന്ന ബാറ്റിങ് മികവ് തെളിയിക്കുകയാണ്. ഹൈദരാബാദ് ടീമിനെതിരെ തന്റെ ക്ലാസ്സ് ബാറ്റിങ് പുറത്തെടുത്ത സഞ്ജു ടി :20 ലോകകപ്പിലെ സ്ഥാനം നഷ്ടമായത്തിനുള്ള മറുപടി കൂടി നൽകി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ ടീമിനായി സഞ്ജു സാംസൺ ക്യാപ്റ്റൻ ഇന്നിങ്സ് തന്നെയാണ് ഇന്ന് പുറത്തെടുത്തത്. തുടക്ക ഓവറുകളിൽ പതിയെ കളിച്ച സഞ്ജു കരുതലോടെ സ്കോർ ഉയർത്തി. ശേഷം ഗ്രൗണ്ടിന്റെ എല്ലാ സൈഡിലേക്കും ഷോട്ടുകൾ പായിച്ച താരം റാഷിദ് ഖാന്‍റെ അവസാന ഓവറില്‍ സിക്സ് നേടിയാണ് തന്റെ കരുത്തിലേക്ക് എത്തിയത്.
ശേഷം സിദ്ദാർദ് കൗളിന്‍റെ ഓവറിൽ രണ്ട് സിക്സ് അടക്കം 20 റൺസ് അടിച്ച സഞ്ജു ഐപിഎൽ ക്രിക്കറ്റിൽ ചില റെക്കോർഡുകൾ കൂടി കരസ്ഥമാക്കി. ഐപിൽ ക്രിക്കറ്റിൽ 3000 റൺസ് ക്ലബ്ബിൽ ഇടം നേടിയ താരം ആണ് ഓവറിൽ തന്നെ ഹേറ്റേഴ്‌സിനുള്ള മറ്റൊരു മറുപടി കൂടി തന്റെ ബാറ്റിങ് പ്രകടനത്തിൽ കൂടി നൽകി. സ്ഥിരതയില്ലായ്മയുടെ പേരിൽ രൂക്ഷ വിമർശനം കേൾക്കാറുള്ള സഞ്ജു തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടി.
നേരത്തെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ മികച്ച ഒരു ഫിഫ്റ്റി നേടിയ സഞ്ജു സാംസൺ മറ്റൊരു ഐപിൽ സീസണിൽ കൂടി 400 റൺസ് പിന്നിട്ടു. ഐപിൽ കരിയറിൽ രണ്ടാം തവണയാണ് സഞ്ജു സാംസൺ 400 റൺസ് അടിച്ചെടുക്കുന്നത്. കൂടാതെ ഈ സീസണിൽ നായകനായി എത്തിയ ശേഷം തന്റെ ബാറ്റിങ് ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ കൂടി മലയാളി താരത്തിന് സാധിച്ചു. നേരത്തെ 2018ലെ ഐപിൽ സീസണിൽ 400 റൺസിൽ അധികം നേടിയ താരം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ തനിക്കും അവസരം ലഭിക്കാനുള്ള ആവശ്യമാണ് ഈ മിന്നും പ്രകടനത്തിൽ കൂടി ഉന്നയിച്ചത്
മത്സരത്തിൽ 57 പന്തുകളിൽ നിന്നും 7 ഫോറുകളും 3 സിക്സും അടക്കം 82 റൺസാണ് സഞ്ജു നേടിയത്. ഇതോടെ ഈ സീസണിൽ ഓറഞ്ച് ക്യാപ്പ് സഞ്ജു സ്വന്തമാക്കി.