അവനെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തൂ :കിരീടം നേടാനുള്ള വഴിയുമായി സെവാഗ്

ക്രിക്കറ്റ് ലോകം ഇപ്പോൾ ഐപിഎൽ ആവേശത്തിലാണ്. വാശിയേറിയ എല്ലാ ഐപിൽ മത്സരങ്ങളും ഏറെ ത്രിൽ ക്രിക്കറ്റ് പ്രേമികൾക്ക് നൽകുമ്പോൾ ടീമുകളെല്ലാം പ്ലേഓഫ്‌ യോഗ്യതക്കായി പോരാട്ടം കടുപ്പിക്കുകയാണ്. നിലവിൽ സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീം ഒഴികെ ബാക്കി എല്ലാ ടീമുകൾക്കും പ്ലേഓഫ്‌ സാധ്യത നിലനിൽക്കുമ്പോൾ ചില താരങ്ങളുടെ പ്രകടനത്തിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളും. മുംബൈ ഇന്ത്യൻസ് ടീമിനെതിരെ കഴിഞ്ഞ മത്സരം ഒരിക്കലും ബാംഗ്ലൂർ ആരാധകർക്ക്‌ മറക്കാൻ കഴിയില്ല.54 റൺസിന്റെ വമ്പൻ ജയം രോഹിത് ശർമ്മക്കും സംഘത്തിനും എതിരെ ബാംഗ്ലൂർ ടീം നേടിയപ്പോൾ ഏറെ മികച്ച പ്രശംസ കരസ്ഥമാക്കിയത് നാല് വിക്കറ്റുകൾ അടക്കം മത്സരത്തിൽ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലാണ്.

എന്നാൽ താരത്തിന്റെ ഈ മാസ്മരിക ബൗളിംഗ് പ്രകടത്തിനും ഒപ്പം പുത്തൻ വിവാദവും ഉയരുകയാണ്. 2021ലെ ഈ ഐപിൽ സീസണിൽ ഇതിനകം 23 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി കഴിഞ്ഞ ഹർഷൽ പട്ടേൽ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം നേടിയിരുന്നില്ല. നിലവിൽ തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോം തുടരുന്ന ഹർഷൽ പട്ടേലിനെ ലോകകപ്പ് സ്‌ക്വാഡിനൊപ്പം അയക്കാൻ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി തയ്യാറാവണം എന്ന് ആവശ്യപെടുകയാണ് മുൻ താരങ്ങൾ.

അതേസമയം ലോകകപ്പിനുള്ള ഈ ഒരു സ്‌ക്വാഡിൽ ഇനിയും മാറ്റങ്ങൾ വരുത്താം എന്നതും ലോകകപ്പ് സ്‌ക്വാഡിൽ ഷമി, ഭുവനേശ്വർ കുമാർ, ബുംറ തുടങ്ങിയ മൂന്ന് ഫാസ്റ്റ് ബൗളർമാർ മാത്രമേ ഉള്ളൂ എന്നതും ഹർഷൽ പട്ടേലിനുള്ള സാധ്യത വർധിപ്പിക്കുന്നു.മുംബൈക്ക്‌ എതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ, 3 വിക്കറ്റ് വീഴ്ത്തിയ ചഹാൽ എന്നിവർ പ്രകടനത്തെ വാനോളം പുകഴ്ത്തിയാണ് സെവാഗ് കഴിഞ്ഞ ദിവസം ട്വീറ്റ് പോസ്റ്റ്‌ പങ്കുവെച്ചത്. ഇനിയും ടി :20 ലോകകപ്പ് സ്‌ക്വാഡിൽ മാറ്റങ്ങൾ സാധ്യതയുണ്ടോ എന്നാണ് സെവാഗ് തന്റെ പോസ്റ്റിൽ കൂടി ചോദിക്കുന്ന കാര്യം.കൂടാതെ മുൻ പ്രമുഖ ഇന്ത്യൻ താരം വിനോദ് കാബ്ലിയും കൂടി ഇത്തരം സമാനമായ അഭിപ്രായം ഷെയർ ചെയ്തു.