സഞ്ചുവിനോടുള്ള സ്നേഹം അവസാനിക്കുന്നില്ലാ. അമേരിക്കയില്‍ ആരാധകര്‍ക്കായി മലയാളി താരം ചെയ്തത് കണ്ടോ ? വീഡിയോ വൈറല്‍

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരവും വിജയിച്ച ഇന്ത്യ 4-1 ന് സീരീസ് അവസാനിപ്പിച്ചു. ഫ്ലോറിഡയില്‍ നടന്ന അഞ്ചാം ടി20യിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യ 88 റൺസിനാണ് വിജയിച്ച. ത്

അതേസമയം, പ്ലെയർ ഓഫ് ദ സീരീസ് അവാർഡ് അർഷ്ദീപ് സിംഗിന് ലഭിച്ചു. എന്നാൽ ഫ്‌ളോറിഡയിലെ ജനക്കൂട്ടത്തിന്‍റെ അവാര്‍ഡ് ലഭിച്ചത് സഞ്ചു സാംസണിനായിരുന്നു. ലോകത്ത് എവിടെ പോയാലും സഞ്ചുവിനായി നിരവധി ആരാധകര്‍ എത്താറുണ്ട്. ഫ്ലോറിഡയിലും വിത്യസ്തമായിരുന്നില്ലാ.

sanju samson in america

സഞ്ജു സഞ്ജു എന്നും വിളിച്ച് ആരാധകര്‍ ആരവമുണ്ടാക്കുന്നതം സഞ്ജു ബഗ്ഗിയില്‍ നിന്ന് ഇറങ്ങി ആരാധകര്‍ക്ക് സല്യൂട്ട് നല്‍കുന്നതുമായ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചു. ദിനേഷ് കാര്‍ത്തികും ആര്‍ അശ്വിനുമാണ് സഞ്ജുവിനൊപ്പം ഈ ആഹ്ലാദ പ്രകടനത്തില്‍ പങ്കുചേരുന്നത്. നേരത്തെ വിന്‍ഡീസ് ടി20 ടീമില്‍ സഞ്ചുവിന് അവസരം ഉണ്ടായിരുന്നില്ല. കെല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സഞ്ചുവിന് അവസരം ലഭിച്ചത്.

തിങ്കളാഴ്ച പ്രഖ്യാപിച്ച ബിസിസിഐയുടെ ഏഷ്യാ കപ്പ് 2022 ടീമിൽ സാംസൺ എത്തിയിരുന്നില്ല. ബാക്ക്-അപ്പ് ഓപ്‌ഷനുകളായി ദിനേശ് കാർത്തിക്, കെ.എൽ.രാഹുൽ എന്നിവരോടൊപ്പം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനോട് സഞ്ചുവിന് സ്ഥാനം നഷ്‌ടപ്പെട്ടത്.